video
play-sharp-fill

വസ്തു തരംമാറ്റി നൽകുന്നതിന് കൈക്കൂലി: വില്ലേജ് ഓഫിസിലെ 2 ഉദ്യോഗസ്ഥരെ കോട്ടയം വിജിലൻസ് കോടതി റിമാൻഡ് ചെയ്തു

വസ്തു തരംമാറ്റി നൽകുന്നതിന് കൈക്കൂലി: വില്ലേജ് ഓഫിസിലെ 2 ഉദ്യോഗസ്ഥരെ കോട്ടയം വിജിലൻസ് കോടതി റിമാൻഡ് ചെയ്തു

Spread the love

സ്വന്തം ലേഖകൻ

അമ്പലപ്പുഴ : കൈക്കൂലി വാങ്ങുന്നതിനിടെ ആലപ്പുഴ വിജിലൻസ് പുന്നപ്ര വില്ലേജ് ഓഫിസിൽ നിന്നു പിടികൂടിയ 2 ഉദ്യോഗസ്ഥരെ കോട്ടയം വിജിലൻസ് കോടതി റിമാൻഡ് ചെയ്തു.

വില്ലേജ് അസി. ആലപ്പുഴ കാളാത്ത് അവലൂക്കുന്ന് ചിറയിൽ വീട്ടിൽ എം.സി.വിനോദ് (47), ഫീൽഡ് അസി. പുന്നപ്ര നടുവിലെപറമ്പിൽ വി.അശോക് കുമാർ(55) എന്നിവരെയാണ് മാർച്ച് 12 വരെ റിമാൻഡ് ചെയ്തത്. ഇവരെ പിന്നീട് ജയിലിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിവൈഎസ്പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാ വൈകിട്ട് 3.30നാണ് കൈക്കൂലിയായി കിട്ടിയ 5000 രൂപയുമായി ഉദ്യോഗസ്ഥരെ പിടികൂടിയത്.

പുന്നപ്ര സ്വദേശിയായ പരാതിക്കാരനിൽ നിന്ന് വസ്തു തരംമാറ്റി നൽകാമെന്ന് ഉറപ്പു നൽകിയാണ് ഇരുവരും 5000 രൂപ ആവശ്യപ്പെട്ടത്.