
25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല മുൻസിപ്പൽ സെക്രട്ടറിയും അസിസ്റ്റൻ്റും വിജിലൻസ് പിടിയിൽ
സ്വന്തം ലേഖിക
കോട്ടയം: 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല മുൻസിപ്പൽ സെക്രട്ടറിയും അസിസ്റ്റൻ്റും വിജിലൻസ് പിടിയിൽ.
തിരുവല്ല നഗരസഭ സെക്രട്ടറി നാരായണൻ സ്റ്റാലിൻ ഓഫീസ് അസിസ്റ്റൻ്റ് ഹസീന എന്നിവരെയാണ് മധ്യ മേഖല വിജിലൻസ് എസ്പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാലിന്യ സംസ്കരണത്തിന് കരാറെടുത്ത ആളിൽ നിന്നും അപേക്ഷയിൽ തീർപ്പ് കൽപ്പിക്കുന്നതിനായി ഇയാൾ 25000 രൂപ കൈക്കൂലി ആയി ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് കരാറുകാരൻ വിജിലൻസിന് പരാതി നൽകുകയായിരുന്നു. തുടർന്ന് വിജിലൻസ് നൽകിയ ബ്ലൂ ഫിനോഫ് തിലിൻ പൗഡർ പുരട്ടിയ നോട്ട് പരാതിക്കാരനിൽ നിന്നും കൈപ്പറ്റുന്നതിനിടെയാണ് സെക്രട്ടറി വിജിലൻസിന്റെ പിടിയിലായത്.
Third Eye News Live
0