കൈക്കൂലിക്കേസില്‍ തൊടുപുഴ റേഞ്ച് ഓഫീസറുടെ അറസ്റ്റ്; ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം; മാനദണ്ഡങ്ങള്‍ മറികടന്ന് കീഴ്ജീവനക്കാരെ സ്ഥലംമാറ്റിയത് ഉന്നതരെ രക്ഷിക്കാനെന്ന് ആക്ഷേപം
സ്വന്തം ലേഖിക
തൊടുപുഴ: വനം വകുപ്പ് ഉദ്യോഗസ്ഥന്‍ കൈക്കൂലിക്കേസില്‍ വിജിലന്‍സിന്‍റെ പിടിയിലായ സംഭവവുമായി ബന്ധപ്പെട്ട് മറ്റു ജീവനക്കാര്‍ക്കും സ്ഥലംമാറ്റം.
തൊടുപുഴ റേഞ്ച് ഓഫീസര്‍ ലിബിന്‍ ജോണിനെ ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കഴിഞ്ഞ മാസം എട്ടിന് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസ് നടത്തിയ റെയ്ഡില്‍ മുതലക്കോടം സ്വദേശിയുടെ വീട്ടില്‍ നിന്നു മാന്‍കൊമ്പിന്‍റെ ഭാഗം കിട്ടിയിരുന്നു. ഈ കേസ് ലഘൂകരിക്കുന്നതിനായാണ് പണം ആവശ്യപ്പെട്ടതും ഇതു കൈമാറുന്നതിനിടെ വിജിലന്‍സിന്‍റെ പിടിയിലായതും.
അതേസമയം ഉന്നതരെ രക്ഷിക്കാനാണ് മാനദണ്ഡങ്ങള്‍ മറികടന്ന് കീഴ്ജീവനക്കാരെ സ്ഥലംമാറ്റിയതെന്നാണ് ആക്ഷേപം ഉയരുന്നത്. പൊതു സ്ഥലംമാറ്റം ഉടന്‍ നടക്കാനിരിക്കെ ഇപ്പോള്‍ സ്ഥലംമാറ്റിയതില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
തൊടുപുഴ റേഞ്ചിലെ ആറ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരെയും ആറ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെയുമാണ് വിവിധ സ്ഥലങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്. സ്ഥലം മാറ്റിയ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിക്കേസില്‍ പങ്കുണ്ടെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റമെന്നാണ് വിശദീകരണം.