
കൊച്ചി: കൈക്കൂലി കേസിൽ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റിൽ. കൊച്ചി കോര്‍പ്പറേഷനിലെ ജൂനിയര്‍ ഹെൽത്ത് ഇന്‍സ്പെക്ടർ അഖിൽ ജിഷ്ണുവിനെയാണ് അറസ്റ്റ് ചെയ്തത്. വിജിലന്‍സ് നൽകിയ ഫിനോഫ്തിലിൻ പുരട്ടിയ നോട്ടുകളാണ് കൈമാറിയത്. തുടര്‍ന്ന് അഖിലിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തു.
വിജിലൻസ് സംഘമാണ് ആലുവയിലെ വാടക വീട്ടിൽ നിന്നും അഖിൽ ജിഷ്ണുവിനെ പിടികൂടിയത്.
സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കി നൽകുന്നതിനായി ഉടമയിൽ നിന്ന് പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് ഇയാള്‍ വിജിലന്‍സിനെ വിവരം അറിയിച്ചു. വിജിലന്‍സ് പറഞ്ഞ പ്രകാരം ഇയാള്‍ ആലുവയിലെ വാടക വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


