അധ്യാപികയുടെ സർവീസ് പിരീഡ് റെഗുലറൈസ് ചെയ്ത് കൊടുക്കുന്നതിന് എഇഒ യ്ക്ക് നല്കാൻ ഹെഡ്മാസ്റ്റർ ആവശ്യപ്പെട്ടത് പതിനായിരം രൂപ; കൈക്കൂലി വാങ്ങിയ ഹെഡ്മാസ്റ്ററെ കോട്ടയം വിജിലൻസ് പൊക്കി
സ്വന്തം ലേഖകൻ
കോട്ടയം: അധ്യാപികയുടെ സർവീസ് പിരീഡ് റെഗുലറൈസ് ചെയ്ത് കൊടുക്കുന്നതിന് കൈക്കൂലി വാങ്ങിയ ഹെഡ്മാസ്റ്റർ വിജിലൻസ് പിടിയിൽ.
കോട്ടയം വെസ്റ്റ് അസ്റ്റിസ്റ്റൻ്റ് എഡ്യൂക്കേഷൻ ഓഫീസിൻ്റെ കീഴിലുള്ള സിഎൻഐ എൽ പി സ്കൂളിലെ ഹെഡ്മാസ്റ്ററായ സാം ടി ജോണിനെയാണ് കൈക്കൂലി വാങ്ങിയതിന് വിജിലൻസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അധ്യാപികയുടെ സർവീസ് പിരീഡ് റെഗുലറൈസ് ചെയ്ത് കൊടുക്കുന്നതിന് എഇഒ മോഹൻ ദാസിന് കൊടുക്കാൻ എന്ന പേരിൽ അധ്യാപികയിൽ നിന്ന് 10000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു.
പണം കൈപ്പറ്റുന്നതിനിടെ സിഎൻഐ എൽ പി സ്കൂളിലെ ഹെഡ് മാസ്റ്ററുടെ റൂമിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
ഡിവൈഎസ്പി രവികുമാർ വി ആർ, ഐ ഒ പി മാരായ രമേഷ് ജി, പ്രതിപ് എസ്,
അനിൽ എ, മഹേഷ് പിള്ള, എസ് ഐമാരായ സ്റ്റാൻലി തോമസ്, ജയ്മോൻ വി എം, സാബു വി ടി എ എസ് ഐമാരായ അനിൽ കുമാർ, ഹാരീസ് എം ഐ, എസ് സി പി ഒ അരുൺ ചന്ദ്, മനോജ് കുമാർ വി എസ്, രഞ്ജിനി കെ പി എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.