video
play-sharp-fill
നികുതി കുറച്ച്‌ നൽകാൻ കരാറുകാരനിൽ നിന്ന്  കൈക്കൂലിയായി ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപ; ജിഎസ്ടി സൂപ്രണ്ടിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

നികുതി കുറച്ച്‌ നൽകാൻ കരാറുകാരനിൽ നിന്ന് കൈക്കൂലിയായി ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപ; ജിഎസ്ടി സൂപ്രണ്ടിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖിക

വയനാട്: ജിഎസ്ടി സൂപ്രണ്ടിനെ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തു.

വയനാട് കല്‍പ്പറ്റ സിജിഎസ്ടി സൂപ്രണ്ട് പര്‍വീന്തര്‍ സിങിനെയാണ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു കരാറുകാരനോട് ഒരു ലക്ഷം രൂപ കൈക്കൂലി നല്‍കിയാല്‍ നികുതി കുറച്ച്‌ തരാമെന്നായിരുന്നു സൂപ്രണ്ട് പറഞ്ഞത്.

തുടര്‍ന്ന് ഇക്കാര്യം കരാറുകാരന്‍ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.

ഇന്ന് പര്‍വീന്തര്‍ സിങിനെ കാണാന്‍ വിജിലന്‍സ് നല്‍കിയ പണവുമായി കരാറുകാരന്‍ എത്തിയിരുന്നു. ഇയാള്‍ കരാറുകാരന്റെ പക്കല്‍ നിന്ന് പണം കൈപ്പറ്റിയതിന് പിന്നാലെ ഇയാളെ വിജിലന്‍സ് അറസ്റ്റ് ചെയ്യുകയായിരുന്നു.

സാധാരണയായി കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്യുന്നത് സിബിഐ ഉദ്യോഗസ്ഥരാണ്.