video
play-sharp-fill

ഹോട്ടലുകള്‍ക്ക് ത്രീ സ്റ്റാര്‍ പദവി ലഭിക്കാന്‍ കൈക്കൂലി; ടൂറിസം വകുപ്പ് ഉദ്യോഗസ്ഥന് മൂന്ന് വര്‍ഷം തടവും  മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ

ഹോട്ടലുകള്‍ക്ക് ത്രീ സ്റ്റാര്‍ പദവി ലഭിക്കാന്‍ കൈക്കൂലി; ടൂറിസം വകുപ്പ് ഉദ്യോഗസ്ഥന് മൂന്ന് വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ

Spread the love

സ്വന്തം ലേഖിക

കൊച്ചി: ഹോട്ടലുകള്‍ക്ക് ത്രീ സ്റ്റാര്‍ പദവി ലഭിക്കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥന് മൂന്ന് വര്‍ഷം തടവ് ശിക്ഷ.

കൊച്ചിയിലെ മുന്‍ ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സാബുവിനെയാണ് കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി ശിക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാബു മൂന്നു ലക്ഷം രൂപ പിഴയും ഒടുക്കണം. ഹോട്ടലുടമകളെയും ശിക്ഷിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഹോട്ടല്‍ ഉടമകള്‍ 55000 രൂപ വീതം പിഴ അടയ്ക്കണം.

2011ലാണ് ഹോട്ടലുകള്‍ക്ക് ത്രീ സ്റ്റാര്‍ പദവി ലഭിക്കാന്‍ കൈക്കൂലി ഇടപാടി നടത്തിയത്.

കണ്ണൂരിലെ ഹോട്ടലുടമകളായ എന്‍.കെ. നിഗേഷ് കുമാര്‍, ജെയിംസ് ജോസഫ് എന്നിവര്‍ക്ക് ഓരോ വര്‍ഷം തടവും വിധിച്ചിട്ടുണ്ട്.