സഹപ്രവര്‍ത്തകയോട് ലൈംഗികാതിക്രമം; പ്രതിയായ പൊലീസുകാരനില്‍ നിന്ന് കേസൊതുക്കാൻ ആവശ്യപ്പെട്ടത് 25 ലക്ഷം രൂപ; കൈക്കൂലി വാങ്ങിയ പൊലീസുകാര്‍ക്ക് സസ്പെൻഷൻ

Spread the love

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിലെ പ്രതിയില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട അസിസ്റ്റന്‍റ് കമാൻഡന്‍റിനും പൊലീസുകാരനും സസ്പെൻഷൻ.

video
play-sharp-fill

സഹപ്രവർത്തകയെ പീഡിപ്പിച്ച പ്രതിയായ പൊലീസുകാരനില്‍ നിന്നാണ് കേസൊതുക്കാൻ 25 ലക്ഷം രൂപ ആവശ്യപ്പെട്ടത്.

അസി. കമാൻഡന്‍റ് സ്റ്റാർമോൻ പിള്ള, സൈബർ ഓപ്പറേഷനിലെ പൊലീസുകാരൻ അനു ആൻ്റണി എന്നിവരെയാണ് സർക്കാർ സസ്പെൻഡ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പീഡനകേസില്‍ പ്രതിയായ പൊലീസുകാരൻ വില്‍ഫ്രഡ് ഫ്രാൻസിസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ ലോക്കല്‍ ഗാർഡിയൻ കൂടിയാണ് നിലവല്‍ നടപടി നേരിട്ട അസി.കമാണ്ടൻ് സ്റ്റാർമോൻപിള്ള.