
കൊച്ചി: ഇഡി കേസ് ഒതുക്കാൻ കോഴ ആവശ്യപ്പെട്ട കേസില്‍ രണ്ട് പേർ കൊച്ചിയില്‍ വിജിലൻസ് പിടിയില്‍.
ഇഡി ചോദ്യം ചെയ്ത കൊല്ലം സ്വദേശിയായ കശുവണ്ടി വ്യാപാരിയില്‍ നിന്ന് പണം തട്ടാൻ ശ്രമം നടത്തിയ സംഭവത്തിലാണ് 2 പേരെ വിജിലൻസ് പിടികൂടിയിരിക്കുന്നത്.
തമ്മനം സ്വദേശി വില്‍സണ്‍, രാജസ്ഥാൻ സ്വദേശി മുരളി എന്നിവരാണ് പിടിയിലായത്.
ഇഡി കേസ് ഒതുക്കാൻ രണ്ട് കോടിയാണ് ഇവർ ആവശ്യപ്പെട്ടത്. അഡ്വാൻസ് തുകയായി 2 ലക്ഷം വേണമെന്നും ആവശ്യപ്പെട്ടു. അഡ്വാൻസ് തുക കൈമാറുന്നതിനിടെയാണ് പനമ്പിള്ളി നഗറില്‍ വെച്ച് ഇവർ പിടിയിലാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിന് പിന്നില്‍ ആരൊക്കെയന്ന് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇഡി കേസ് ഉള്ള കാര്യം പ്രതികള്‍ എങ്ങനെ അറിഞ്ഞുവെന്നതിലു അന്വേഷണം നടത്തുമെന്ന് വിജിലൻസ് അറിയിച്ചു.