video
play-sharp-fill

വസ്തു തരം മാറ്റുന്നതിന് 5,000 രൂപ കൈക്കൂലി; ആലപ്പുഴയില്‍ വില്ലേജ് അസിസ്റ്റന്റും, ഫീല്‍ഡ് അസിസ്റ്റന്റും വിജിലൻസ് പിടിയില്‍

വസ്തു തരം മാറ്റുന്നതിന് 5,000 രൂപ കൈക്കൂലി; ആലപ്പുഴയില്‍ വില്ലേജ് അസിസ്റ്റന്റും, ഫീല്‍ഡ് അസിസ്റ്റന്റും വിജിലൻസ് പിടിയില്‍

Spread the love

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പുന്നപ്ര വില്ലേജ് അസിസ്റ്റന്റും, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റും വിജിലൻസ് പിടിയില്‍.

പുന്നപ്ര സ്വദേശിയില്‍ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് വിനോദും വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് അശോകനുമാണ് വിജിലൻസിന്റെ പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയില്‍ ഹാജരാക്കും.

പരാതിക്കാരന്റെ പേരിലുള്ള വസ്തു തരം മാറ്റുന്നതിന് കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ പുന്നപ്ര വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കഴിഞ്ഞ ശനിയാഴ്ച വസ്തു അളക്കുന്നതിന് വില്ലേജ് അസിസ്റ്റന്റ് വിനോദുംവില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് അശോകനും സ്ഥലത്ത് എത്തുകയും ഫയല്‍ റവന്യു ഡിവിഷണല്‍ ഓഫീസില്‍ അയക്കണമെങ്കില്‍ 5,000 രുപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു. തുടർന്നാണ് പരാതിക്കാരന്‍ ഈ വിവരം വിജിലൻസ് കിഴക്കൻ മേഖല പൊലീസ് സൂപ്രണ്ട് വി ജി വിനോദ് കുമാറിനെ അറിയിച്ചത്.

അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കുകയായിരുന്നു.