തണ്ടപ്പേർ സർട്ടിഫിക്കറ്റിന് 50,000 രൂപ കൈക്കൂലി; വയനാട്ടിൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

Spread the love

വയനാട്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. വയനാട് പയ്യമ്പള്ളി വില്ലേജ് ഓഫിസര്‍ കെ ടി ജോസ് ആണ് പിടിയിലായത്.

പണം കൈമാറുന്നതിനിടെയാണ് വിജിലന്‍സ് സംഘം ഇയാളെ പിടികൂടിയത്.

തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ 50,000 രൂപ വില്ലേജ് ഓഫീസര്‍ കെ ടി ജോസ് ആവശ്യപ്പെടുകയായിരുന്നു. വള്ളിയൂര്‍ക്കാവ് ക്ഷേത്ര പരിസരത്തെ വെയ്റ്റിംഗ് ഷെഡ്ഡില്‍ വച്ചാണ് പണം കൈമാറിയത്.
വിജിലന്‍സ് ഡിവൈഎസ്പി ഷാജി വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റേതാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group