video
play-sharp-fill
കൈക്കൂലിയായി വാങ്ങുന്നത് പണം മാത്രമല്ല ഇറച്ചിക്കോഴികളും; മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ കുടുക്കി വിജിലൻസ്

കൈക്കൂലിയായി വാങ്ങുന്നത് പണം മാത്രമല്ല ഇറച്ചിക്കോഴികളും; മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ കുടുക്കി വിജിലൻസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിൽ മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ കൈക്കൂലിയായി വാങ്ങുന്നത് പണത്തിന് പുറമേ ഇറച്ചിക്കോഴികളെയും എന്ന് കണ്ടെത്തൽ.

പാറശാലയിലെ മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഇവിടുത്തെ ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയ കോഴികളേയും പണവും വിജിലന്‍സ് കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് ഇറച്ചിക്കായി എത്തിക്കുന്ന മൃഗങ്ങളെയും കോഴിയെയും പരിശോധിക്കാതെ കടത്തി വിടുന്നു എന്ന പരാതിയെ തുടര്‍ന്നായിരുന്നു വിജിലന്‍സിന്റെ പരിശോധന.

മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടറില്‍ നിന്നും 5,700 രൂപയാണ് വിജിലന്‍സ് സംഘം പിടികൂടിയത്.
കാര്‍ഡ്ബോര്‍ഡ് പെട്ടികളില്‍ ആക്കി കാറിനുള്ളലും ഓഫിസ് മുറിയിലും സൂക്ഷിച്ചിരുന്ന ഇറച്ചി കോഴികളേയും വിജിലന്‍സ് സംഘം കണ്ടെടുത്തു.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ഇറച്ചിക്കായി കൊണ്ടുവരുന്ന കോഴികള്‍ക്കും മൃഗങ്ങള്‍ക്കും അസുഖങ്ങളൊന്നും ഇല്ലെന്നതടക്കം പരിശോധിച്ച്‌ റിപ്പോർട്ട് നല്‍കേണ്ടത് അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥരാണ് . എന്നാല്‍ ഇത് പലപ്പോഴും കൃത്യമായി നടക്കാറില്ല. പരാതികള്‍ വ്യാപകമായതോടെയാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്.

പരിശോധന കൂടാതെ വാഹനങ്ങള്‍ കടത്തി വിടാനായി ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി ആണ് കോഴികളെ സ്വീകരിച്ചിരുന്നത്. വിജിലിന്‍സ് SIU – 2 യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

Tags :