
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റെടുത്ത കേസ് ഒതുക്കിതീര്‍ക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ തന്നെ ഭീഷണിപ്പെടുത്തിയ ഇഡി ഉദ്യോഗസ്ഥന്റെ പേര് മാറിപ്പോയെന്ന് പരാതിക്കാരനായ അനീഷ് ബാബു.
ഇഡി ഉദ്യോഗസ്ഥനെതിരായ അഴിമതിക്കേസിൽ വിജിലന്‍സ് ഓഫീസിലെത്തി ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായശേഷമാണ് രാവിലെ പറഞ്ഞപ്പോള്‍ ഉദ്യോഗസ്ഥന്റെ പേര് മാറിപ്പോയെന്ന് അനീഷ് ബാബു പ്രതികരിച്ചത്.
ഇന്ന് രാവിലെ ഇഡി ഉന്നത ഉദ്യോഗസ്ഥനെതിന്റെ പേര് പറഞ്ഞപ്പോള്‍ മാറിപ്പോയെന്ന് പരാതിക്കാരനായ അനീഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.
കേസിന്റെ പേരിൽ തന്നെ ഭീഷണിപ്പെടുത്തിയത് ഇഡി ഡെപ്യൂട്ടി ഡയറക്ടർ വിനോദ് കുമാറാണെന്നും രാധാകൃഷ്ണൻ എന്ന് പേര് മാറിപറഞ്ഞതാണെന്നും അനീഷ് ബാബു പറഞ്ഞു. ചിത്രം കണ്ടപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. കേസിന്റെ പേരിൽ വിനോദ് കുമാറാണ് ഭീഷണിപ്പെടുത്തിയതെന്നും ഇഡി നടപടികൾ അവസാനിപ്പിക്കാൻ മറ്റൊരു വഴി കാണണം എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.