play-sharp-fill
കൈക്കൂലി വാങ്ങി നാടുമുഴുവൻ കറങ്ങി പുട്ടടിയ്ക്കാം; വിജിലൻസ് പിടിച്ചാൽ ജയിലിൽ കിടക്കാൻ മടി; കൈക്കൂലി വീരനായ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥന് ആശുപത്രിയിൽ സുഖവാസം; എല്ലാം കൊഴുപ്പിക്കാൻ ഡോക്ടറായ ഭാര്യയുടെ കൂട്ടും; വിജിലൻസ് പിടിച്ച ഉദ്യോഗസ്ഥന് ജനറൽ ആശുപത്രിയിൽ അനധികൃത സുഖവാസം

കൈക്കൂലി വാങ്ങി നാടുമുഴുവൻ കറങ്ങി പുട്ടടിയ്ക്കാം; വിജിലൻസ് പിടിച്ചാൽ ജയിലിൽ കിടക്കാൻ മടി; കൈക്കൂലി വീരനായ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥന് ആശുപത്രിയിൽ സുഖവാസം; എല്ലാം കൊഴുപ്പിക്കാൻ ഡോക്ടറായ ഭാര്യയുടെ കൂട്ടും; വിജിലൻസ് പിടിച്ച ഉദ്യോഗസ്ഥന് ജനറൽ ആശുപത്രിയിൽ അനധികൃത സുഖവാസം

എ.കെ ശ്രീകുമാർ

കോട്ടയം: കൈക്കൂലിക്കേസിൽ വിജിലൻസ് സംഘം പിടികൂടി അകത്താക്കിയ പ്രതിയ്ക്ക് ആശുപത്രിയിൽ സുഖവാസം. ഡോക്ടറായ ഭാര്യയുടെ ബന്ധങ്ങൾ ഉപയോഗിച്ച് വ്യാജ അസുഖത്തിന് ചികിത്സ തേടിയാണ് പ്രതി, ജനറൽ ആശുപത്രിയിൽ കിടക്കുന്നത്. ഇ.സി.ജിയിൽ യാതൊരു വ്യത്യാസവും കാണാനില്ലെങ്കിലും, കൈക്കൂലിക്കാരന്റെ ഭാര്യയുടെ ഇടപെടൽ ഗുണം ചെയ്തു. ഡോക്ടറായ ഭാര്യയുടെ നിർദേശം സ്വീകരിച്ച് സഹ പ്രവർത്തകർ കൈക്കൂലിക്കാരന് കഞ്ഞിവച്ചു നൽകി. കഴിഞ്ഞ 20 ന് പിടികൂടിയ പ്രതി ആകെ ഒരു ദിവസം മാത്രമാണ് ജയിലിൽ കഴിഞ്ഞത്. 23 ന് ജനറൽ ആശുപത്രിയിലേയ്ക്കു മാറ്റിയ പ്രതിയെ ഇതുവരെയും വിട്ടയച്ചിട്ടില്ല.

പൊൻകുന്നം വാട്ടർ അതോറിറ്റി സബ് ഡിവിഷൻ എൻജിനീയർ കൊട്ടാരക്കര സ്വദേശി അജിത്ത് തങ്കച്ചനാണ് യാതൊരു വിധ അസുഖവുമില്ലാതിരുന്നിട്ടും ജയിലിൽ പാർപ്പിക്കാതെ ആശുപത്രിയിലേയ്ക്കു അയച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ സർക്കാർ സർവീസിൽ ഡോക്ടറാണ്. ഈ സ്വാധീനമുപയോഗിച്ചാണ് ആശുപത്രി വാസം എന്നതാണ് ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങി, ഈ തുക കൊണ്ട് കൊൽക്കത്തയിൽ ചുറ്റിയടിച്ച്ത് ഇദ്ദേഹവും ഭാര്യയും ചേർന്നായിരുന്നു. ഇവിടെ നിന്നും മടങ്ങിയെത്തിയ ശേഷം യാത്രയ്ക്കിടെ കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ച് വീണ്ടും, കരാറുകാരനെ ശല്യം ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് ഇദ്ദേഹം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് സംഘം, ഫിനോഫ്തലിൻ പൗഡർ പുരട്ടിയ നോട്ട് നൽകിയ ഇയാളെ കുടുക്കിയത്.

കഴിഞ്ഞ 20 നാണ് ഇദ്ദേഹത്തെ വിജിലൻസ് സംഘം ചങ്ങനാശേരിയിൽ നിന്നും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. 21 ന് വൈകുന്നേരത്തോടെ ജയിലിൽ എത്തിയ പ്രതി 22 ന് ഒരു ദിവസം മാത്രമാണ് ജയിലിൽ കഴിഞ്ഞത്. 23 ന് രാവിലെയാണ് ശാരീരിക അസ്വസ്ഥതകൾ ഇദ്ദേഹം പ്രകടിപ്പിച്ചത്. തുടർന്ന്, നേരെ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇ.സിജിയിൽ കാര്യമായ വ്യതിയാനമൊന്നും ഇല്ലാതിരുന്നിട്ടും ഇദ്ദേഹത്തെ ആശുപത്രി അധികൃതർ അഡ്മിറ്റ് ചെയ്യുകയയായിരുന്നു.

ജയിൽ അധികൃതരുടെ എതിർപ്പ് അവഗണിച്ചാണ് ആശുപത്രിയിൽ സുഖവാസത്തിനായി പ്രവേശിപ്പിച്ചത്. രണ്ടു ജയിൽ ജീവനക്കാരുടെ കാവലിലാണ് ആശുപത്രിയിലെ വാർഡിൽ കൊള്ളക്കാരനായ കൈക്കൂലിക്കാരന്റെ താമസം.