വ്യാജ ചാരായം വിറ്റ പ്രതികളിൽ നിന്നും കൈക്കൂലി വാങ്ങിയ സിഐയ്ക്ക് സസ്പെൻഷൻ: സി ഐ സ്ഥിരം പ്രതിയെന്ന് സൂചന: മുൻപും സമാന കേസിൽ കുടുങ്ങി
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം : ലോക്ക് ഡൗൺ കാലത്ത് കേരളത്തിൽ വ്യാജ ചാരായം വാറ്റ് സജീവമായിരുന്നു. ഇതിനെതിരെ നിരവധി പരാതികളാണ് സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ നിന്നും ഉയർന്നത്. നിരവധി ആളുകളെ പൊലീസും എക്സൈസും വ്യാജചാരായവും കോടയുമായി പിടികൂടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് തലസ്ഥാനത്തെ ഒരു സി ഐ തന്നെ വ്യാജചാരായം വാറ്റുകാരുടെ ഇടനിലക്കാരനായി മാറിയത്.
വ്യാജചാരായകേസിലെ പ്രതികളില്‍ നിന്നും കൈക്കൂലി വാങ്ങി പ്രതിയെ വിട്ടയക്കാനാണ് സി ഐ ഇടപെട്ടത്.കേസില്‍ വലിയമല സിഐഅജയകുമാറിനെ അന്വേഷണവിധേയമായി റേഞ്ച് ഐജിഅര്ഷിത അട്ടല്ലൂരി സസ്പെന്‍ഡ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അരുവിക്കര സിഐ.ഷിബുകുമാറിനുവേണ്ടി എന്ന വ്യാജേനയാണ് വലിയമല സിഐഅജയകുമാര് ചാരായകേസിലെ പ്രതികളില്‍ നിന്നും രണ്ടുലക്ഷം രൂപാ കൈക്കൂലി വാങ്ങിയത്. പ്രതികള്‍ തന്നെ പണം നല്‍കിയവിവരം പുറത്തുപറയുകയായിരുന്നു. വിവരമറിഞ്ഞ അരുവിക്കര സിഐഷിബുകുമാര് പ്രതികളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
പണം നല്കിയ വിവരം മൊഴിയായി രേഖപ്പെടുത്തി നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവര്‍ട്ട് കീലര്‍ക്ക് കേസ് കൈമാറി. തുടര്‍ന്ന് റേഞ്ച് ഡിഐജി കെ.സഞ്ജയ്കുമാര്‍, സ്പെഷല്‍ബ്രാഞ്ച് പോലീസ് എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് വലിയമല സിഐഅജയകുമാര് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
കാച്ചാണിയ്ക്കു സമീപത്തുള്ള ഹാര്‍ഡ് വെയര്‍ ഉടമ, ഓട്ടോറിക്ഷാഡ്രൈവര്‍, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്നും സിഐഅജയകുമാര് രണ്ടുലക്ഷം രൂപ കൈപ്പറ്റിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ ഈ പണം മറ്റൊരു പോലീസുകാര്‍ക്കും നല്‍കിയിട്ടില്ല. നേരത്തെയും സിഐഅജയകുമാര് സമാനമായ കേസില്‍ സസ്പെന്‍ഷനിലായിട്ടുണ്ടെന്ന് അന്വേഷണഉദ്യോഗസ്ഥര്‍ പറയുന്നു.