play-sharp-fill
കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയിൽ; കെട്ടിട നിര്‍മാണത്തിനും അനുബന്ധ പ്രവൃത്തികള്‍ക്കും വേണ്ടി പണം കൈപ്പറ്റുന്നതിനിടെയാണ് വയനാട് തൊണ്ടര്‍നാട് പഞ്ചായത്തിലെ ഗ്രേഡ് സെക്കന്‍ഡ് ഓവര്‍സിയറെ വിജിലൻസ് അറസ്റ്റ് ചെയ്തത്

കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയിൽ; കെട്ടിട നിര്‍മാണത്തിനും അനുബന്ധ പ്രവൃത്തികള്‍ക്കും വേണ്ടി പണം കൈപ്പറ്റുന്നതിനിടെയാണ് വയനാട് തൊണ്ടര്‍നാട് പഞ്ചായത്തിലെ ഗ്രേഡ് സെക്കന്‍ഡ് ഓവര്‍സിയറെ വിജിലൻസ് അറസ്റ്റ് ചെയ്തത്

സ്വന്തം ലേഖകൻ

കല്പറ്റ: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയിലായി. വയനാട് തൊണ്ടര്‍നാട് പഞ്ചായത്തിലെ ഗ്രേഡ് സെക്കന്‍ഡ് ഓവര്‍സിയര്‍ പി.സുധിയെയാണ് ജില്ല വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്.


കണ്ണൂര്‍ സ്വദേശികള്‍ തൊണ്ടര്‍നാട് പഞ്ചായത്തിലെ കോറോം മണികല്ലില്‍ നിര്‍മ്മിക്കുന്ന സര്‍വീസ് വില്ലയ്ക്ക് അനുമതി നല്‍കുന്നതിനായി കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെട്ടിട നിര്‍മാണത്തിനും അനുബന്ധ പ്രവൃത്തികള്‍ക്കും നിരന്തരം പണം ആവശ്യപ്പെടുകയും അനാവശ്യമായി അനുമതി നീട്ടികൊണ്ടുപോവുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇവര്‍ വിജിലന്‍സില്‍ പരാതി നല്‍കി. വിജിലന്‍സ് കാര്യങ്ങള്‍ വിശദമായി പരിശോധിച്ചു. അവരുടെ നിര്‍ദ്ദേശപ്രകാരം സ്ഥലമുടമകള്‍ ഇന്ന് അനുമതിക്കായി പഞ്ചായത്ത് ഓഫീസില്‍ എത്തി.

പഞ്ചായത്ത് ഓഫീസില്‍ വച്ച്‌ ഓവര്‍സിയര്‍ പണംകൈ പറ്റിയില്ല. പകരം സൈറ്റ് വിസിറ്റ് ചെയ്യാന്‍ വേണ്ടി എന്ന പേരില്‍ നിര്‍മ്മാണ സ്ഥലത്തെത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ഉടമകള്‍ 5000 രൂപ കൊടുക്കുകയും രഹസ്യമായി ഇവിടെ നിലയുറപ്പിച്ച വിജിലന്‍സ് സംഘം പിടികൂടുകയുമായിരുന്നു.

സി.ഐ ശശിധരന്‍, എസ്.ഐ ജയപ്രകാശ് , എഎസ്‌ഐമാരായ റെജി , സുരേഷ്, ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കുടുക്കിയത്.