play-sharp-fill
ഗർഭപാത്രത്തിലെ മുഴ നീക്കാൻ 5,000 രൂപ കൈക്കൂലി; തൃശ്ശൂർ ചാവക്കാട് സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിജിലൻസിന്റെ പിടിയിൽ

ഗർഭപാത്രത്തിലെ മുഴ നീക്കാൻ 5,000 രൂപ കൈക്കൂലി; തൃശ്ശൂർ ചാവക്കാട് സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിജിലൻസിന്റെ പിടിയിൽ

സ്വന്തം ലേഖകൻ

തൃശൂർ: ഗർഭപാത്രത്തിലെ മുഴ നീക്കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ടു ഡോക്ടർമാർ വിജിലൻസ് പിടിയിൽ. ഗൈനക്കോളജി ഡോക്ടർ പ്രദീപ് വർഗീസ് കോശി, അനസ്തേഷ്യ ഡോക്ടർ വീണാ വർഗീസ് എന്നിവരാണ് അറസ്റ്റിലായത്.

പാവറട്ടി പൂവത്തൂർ സ്വദേശി ഭാര്യയുടെ ഗർഭപാത്രത്തിലെ മുഴ നീക്കുന്നതിനായുള്ള ശ്ത്രക്രീയയ്ക്ക് സമീപിച്ചപ്പോഴാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്താൻ തയാറെടുത്തെങ്കിലും ഡോക്ടർമാർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗൈനക്കോളജിസ്റ്റ് ഡോക്ടർ പ്രദീപ് വർഗീസ് കോശിയെ സമീപിച്ചപ്പോൾ സർജറി നടത്തുന്നതിനായി 3,000 രൂപയും അനസ്തേഷ്യ ഡോക്ടറായ വീണാ വർഗീസ് 2,000 രൂപ ആവശ്യപ്പെട്ടതായാണ് പരാതി.

വിജിലൻസിന്റെ നിർദേശപ്രകാരം പണം കൈമാറിയപ്പോൾ ഡോക്ടർമാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ലെന്നും പണം ബലംപ്രയോഗിച്ച് നൽകുകയായിരുന്നെന്നാണ് പിടിയിലായപ്പോൾ ഡോക്ടർമാർ പറഞ്ഞത്. അറസ്റ്റിലായ പ്രതികളെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.