
സ്വന്തം ലേഖകൻ
കൊച്ചി: മണ്ണ് കടത്താന്‍ കണക്ക് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. രണ്ട് ലോഡ് മണ്ണ് കടത്താന്‍ 500 രൂപയാണ് കൈക്കൂലിയായി നല്‍കിയത്. ഇത് പോരെന്നും കൂടുതല്‍ വേണമെന്നും എസ്‌ഐ പറഞ്ഞു. എസ്‌ഐയുടെ അതൃപ്തിക്ക് പിന്നാലെ കൂടുതല്‍ പണം കൊടുക്കുന്നതും വീഡിയോയിലുണ്ട്.
എറണാകുളം അയ്യമ്പുഴയിലെ ഗ്രേഡ് എസ്‌ഐയ്‌ക്കെതിരായ വീഡിയോയാണ് പ്രചരിക്കുന്നത്. ജീപ്പിലിരിക്കുന്ന ഗ്രേഡ് എസ്‌ഐ കൈക്കൂലി വാങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവം വിവാദമായതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു.കൈക്കൂലിയായി 500 രൂപ നല്‍കിയപ്പോള്‍ ഇത് ഒന്ന് ഡിവൈഡ് ചെയ്ത് കാണിച്ചേ എന്ന് ചോദിച്ച് കൊണ്ടാണ് കൂടുതല്‍ പണം എസ്‌ഐ ആവശ്യപ്പെട്ടത്.



