play-sharp-fill
കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് കെണി: കുറവിലങ്ങാട് സർവേയർമാർ കുടുങ്ങി; ആവശ്യപ്പെട്ടത് രണ്ടായിരം രൂപ വീതം കൈക്കൂലി

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് കെണി: കുറവിലങ്ങാട് സർവേയർമാർ കുടുങ്ങി; ആവശ്യപ്പെട്ടത് രണ്ടായിരം രൂപ വീതം കൈക്കൂലി

സ്വന്തം ലേഖകൻ

കോട്ടയം: ലക്ഷങ്ങൾ ശമ്പളം ലഭിച്ചാലും കള്ളന്മാരായ ഉദ്യോഗസ്ഥർക്ക് തൃപ്തിയാകുന്നില്ല. രണ്ടായിരം രൂപ വീതം കൈക്കൂലി ആവശ്യപ്പെട്ട സർവേയർമാർ രണ്ടു പേർ വിജിലൻസിന്റെ കെണിയിൽ കുടുങ്ങി. വിജിലൻസ് ട്രാപ്പ് തയ്യാറാക്കി കുടുക്കിയത്  മീനച്ചിൽ താലൂക്കിലെ സർവ്വേയറെയും ,ഹെഡ് സർവ്വേയറേയുമായിരുന്നു.  കോട്ടയം വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ടു പേരെയും അറസ്റ്റ് ചെയ്തത്.


മീനച്ചിൽ താലൂക്ക് സർവ്വേയർ നെയ്യാറ്റിൻകര താഴനിന്ന ജോയി ഭവൻ ജോയിക്കുട്ടൻ (51) ഹെഡ് സർവ്വേയർ കൊല്ലം പന്തവിളികം വണ്ടയിൽ പുത്തൽ വീട്ടിൽ എസ് സജീവ് ( 45 )  എന്നിവരാണ് വിജിലൻസ് സംഘം പൊടിയിട്ട് നൽകിയ നോട്ട് വാങ്ങി കെണിയിലായത്.  ഉഴവൂർ അരീക്കരയിലെ സ്വകാര്യ വ്യക്തിയുടെ പരാതിയെ തുടർന്നാണ് ഇരുവരെയും വിജിലൻസ് സംഘം പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരീക്കരയിൽ 2013 ൽ സ്വകാര്യ വ്യക്തി ആധാരം നടത്തിയ സ്ഥലം റീസർവ്വേ നടത്തുന്നതിനായാണ് ഉദ്യോഗസ്ഥ സംഘം കൈക്കൂലി ആവശ്യപ്പെട്ടത്. സ്ഥലം ആദ്യം നടത്തിയ റീസർവേയിൽ വന്ന കുറവിനെ തുടർന്ന് വീണ്ടും സർവേ നടത്താൻ ഇവർ അപേക്ഷ നൽകിയിരുന്നു. ഇവർ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ സർവ്വേയർ സ്ഥലം അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ റിപ്പോർട്ട് കിട്ടുന്നതിന് മുമ്പ് അന്ന് സ്ഥലം അളന്നു തിട്ടപ്പെടുത്തിയ സർവേയർ സ്ഥലം മാറി പോയിരുന്നു. തുടർന്നു വന്ന  തുടർന്ന് വന്ന സർവ്വേയർ ഫയലിൽ ഒപ്പിട്ടു നൽകിയാൽ മാത്രം മതിയായിരുന്നു.

എന്നാൽ, റിപ്പോർട്ട് കൈപ്പറ്റുന്നതിനായി  ബുധനാഴ്ച രാവിലെ സ്ഥലം ഉടമ ഓഫിസിൽ എത്തി. എന്നാൽ, സ്ഥലം കാണണമെന്നും ഞങ്ങൾ രണ്ടു പേർ വരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നീട്, ഞങ്ങൾക്ക് 2000 രൂപാ വീതം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് പരാതിക്കാരൻ നേരെ വിജിലൻസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് സംഘത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് ഉദ്യോഗസ്ഥരെയും സ്ഥലം കാണാൻ ക്ഷണിച്ചു.

ഇരുവരും സ്ഥലത്ത് എത്തിയതും, വിജിലൻസ് സംഘം ഫിനോഫ്തലിൻ പൗഡർ ഇട്ട് നൽകിയ പണം കൃത്യമായി ഇരുവരുടെയും കൈകളിലേയ്ക്കു നൽകി. വൈകിട്ട് നാലുമണിയോടെയാണ് ഇരുവരെയും വിജിലൻസ് സംഘം പിടികൂടിയത്. തുടർന്ന് പറമ്പിൽ കാത്തുനിന്ന വിജിലൻസ് സംഘം ഇരുവരെയും പിടികൂടുക യായിരുന്നു. ഡിവൈ.എസ്.പി എൻ രാജൻ, ഇൻസ്‌പെക്ടർമാരായ റിജോ പി ജോസ് ,രാജൻ കെ.അരമന ,ബിനോജ്, സബ്ബ് ഇൻസ്‌പെക്ടർമാരായ വിൻസെന്റ്, തോമസ് ജോസഫ്, റെനി മാണി, പ്രസന്നൻ പി. എസ്., അനിൽ കുമാർ കെ.എസ്. ഐ. മാരായ, വിനോദ് കെ.ഒ., സന്തോഷ് കുമാർ, സ്റ്റാൻലി തോമസ്, ജയചന്ദ്രൻ, തുളസീധരക്കുറുപ്പ്, സുരേഷ് കുമാർ, സജീവ്, സാജൻ, സജികുമാർ, പോലീസ് ഉദ്യോഗസ്ഥരായ അനൂപ് പി. എസ്., ബിജു കെ.ജി,  എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പതികളെ വ്യാഴാഴ്ച കോട്ടയം വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കുന്നതാണ്.