റീ അപ്പോയിന്റ്മെന്റ് ഓർഡർ നൽകുന്നതിന് തീക്കോയി സ്കൂളിലെ അധ്യാപകരിൽ നിന്ന് ഒന്നര ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു ; കോഴിക്കോട് സ്വദേശിയായ വിരമിച്ച അധ്യാപകൻ കോട്ടയം വിജിലൻസിന്റെ പിടിയിൽ

Spread the love

കോട്ടയം : തീക്കോയി സ്കൂളിലെ അധ്യാപകരിൽ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകൻ വിജിലൻസിന്റെ പിടിയിൽ.

സാങ്കേതിക പ്രശ്നങ്ങൾ മൂലം ശമ്പളം മുടങ്ങിയ തീക്കോയി എയ്ഡഡ് സ്കൂളിലെ അധ്യാപകരിൽ നിന്നും കൈക്കൂലി വാങ്ങിയ കോഴിക്കോട് വടകര വില്യാപ്പള്ളി സ്വദേശിയായ വിരമിച്ച അധ്യാപകൻ വിജയൻ കെ പിയാണ് അറസ്റ്റിലായിരിക്കുന്നത്.

റീ അപ്പോയിന്റ്മെന്റ് ഓർഡർ നൽകുന്നതിന് ഒന്നരലക്ഷം രൂപയാണ്  ഇയാൾ ആവശ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ തുക എറണാകുളം മറൈൻഡ്രൈവിൽ വെച്ച് വാങ്ങുമ്പോഴാണ് വിജിലൻസ് ഇയാളെ കയ്യോടെ പിടികൂടിയത്. ഈ കേസിൽ സെക്രട്ടറിയേറ്റ് ഓഫീസിലെ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനായ സുരേഷ് ബാബുവിനെയും പ്രതി ചേർത്തിട്ടുണ്ട്.