play-sharp-fill
സ്തനങ്ങളില്‍ ചെറിയൊരു തടിപ്പ് കണ്ടാല്‍ സ്തനാര്‍ബുദം ആണെന്ന് പേടിക്കേണ്ട; മറ്റ് ചില അസുഖങ്ങളുമാകാം; അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങൾ ഇവ…

സ്തനങ്ങളില്‍ ചെറിയൊരു തടിപ്പ് കണ്ടാല്‍ സ്തനാര്‍ബുദം ആണെന്ന് പേടിക്കേണ്ട; മറ്റ് ചില അസുഖങ്ങളുമാകാം; അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങൾ ഇവ…

സ്വന്തം ലേഖിക

കോട്ടയം: സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുന്നത് രോഗമാണ് സ്തനാര്‍ബുദം.


അതുകൊണ്ട് തന്നെ സ്തനങ്ങളില്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും സ്ത്രീകളില്‍ ആശങ്ക ജനിപ്പിക്കാറുണ്ട്. ഏതൊരു അസാധാരണമായ ലക്ഷണങ്ങളും സ്തനാര്‍ബുദം ആണോയെന്ന പേടിയിലായിരിക്കും മിക്ക സ്ത്രീകളും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനാല്‍ ഇത്തരം പ്രശ്നങ്ങള്‍ വന്നാല്‍ മിക്ക സ്ത്രീകളും അത് കണ്ടില്ലെന്നു നടിക്കും. അതുപക്ഷേ വലിയ പ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കാം. ഏത് ലക്ഷണവും ശ്രദ്ധിക്കുകയും അതിന്റെ കാരണം കണ്ടെത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

ഏതുതരം രോഗവസ്ഥയാണെങ്കിലും പ്രാരംഭ ചികിത്സയാണ് ഏറ്റവും ഉത്തമം.
സ്തനങ്ങളെ ബാധിക്കുന്ന എല്ലാ അസുഖങ്ങളും അതിന്റെ ലക്ഷണങ്ങളും സ്തനാര്‍ബുദമാകണമെന്നില്ല. സമാന ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന 10 കേസുകളില്‍ 9 എണ്ണവും സ്തനാര്‍ബുദം മൂലമല്ല എന്ന് പഠനം തെളിയിച്ചിട്ടുണ്ട്.

മറച്ചു വയ്ക്കലല്ല, കൃത്യസമയത്തുള്ള ചികിത്സയാണ് ഇതിന് ഏറ്റവും പ്രധാനം. സ്തനാര്‍ബുദം അല്ലാതെ സ്തനങ്ങളെ ബാധിക്കുന്ന മറ്റു ചില അസുഖങ്ങളുമുണ്ടെന്ന് തിരിച്ചറിയുക. വേദനയോ ലക്ഷണമോ വരുമ്പോഴേക്കും ഇത് സ്തനാര്‍ബുദം ആയിരിക്കും എന്ന് കരുതി മറച്ചു വയ്ക്കാതെ കൃത്യ സമയത്ത് ചികിത്സ ചെയ്യുകയാണ് ആദ്യം വേണ്ടത്.

​സിസ്റ്റുകള്‍:

30 വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ കണ്ടുവരുന്ന ഒരു അസുഖമാണിത്. പ്രായം കുറഞ്ഞവരിലും ഇത് ചിലപ്പോഴൊക്കെ ബാധിക്കാറുണ്ട്. സ്തന കലകള്‍ക്കിടയില്‍ ദ്രാവകം നിറച്ച സഞ്ചികള്‍ പോലെ രൂപപ്പെടുന്നതാണ് സിസ്റ്റുകള്‍. ആര്‍ത്തവ സമയത്ത് ഇവ വികസിക്കുകയും അതിനു ശേഷം ഇത് ചുരുങ്ങി പോകുകയും ചെയ്യും. സാധാരണഗതിയില്‍ ഈ സിസ്റ്റുകള്‍ അത്ര അപകടകാരികളല്ലെങ്കിലും വേദനയോ അസ്വസ്ഥതയോ കൂടുതലായി തോന്നിയാല്‍ ഡോക്ടറെ കാണണം.

ഡോക്ടറെ കണ്ട ശേഷം അതിനുതകുന്ന ചികിത്സ ചെയ്യുക.
ആവശ്യമെങ്കില്‍ സിസ്റ്റുകള്‍ നീക്കം ചെയ്യാം
തണുത്തതോ ആയ വെള്ളം ഉപയോഗിച്ച്‌ തടവുന്നതും പതിവായി വ്യായാമം ചെയ്യുന്നതും നല്ലതാണ്.
​ഫൈബ്രോ അഡിനോമ:
സാധാരണ 15 നും 30 നും ഇടയില്‍ പ്രായമുള്ളവരിലാണ് ഈ അവസ്ഥ കണ്ടുവരുന്നത്. ചിലരില്‍ ദീര്‍ഘകാലത്തേക്ക് ഈ അവസ്ഥ നീണ്ടു നില്‍ക്കാനും സാധ്യതയുണ്ട്.സ്തന കലകളില്‍ കാണപ്പെടുന്ന നാരുകളുള്ള പിന്ധങ്ങളാണ് ഫൈബ്രോ അഡിനോമ. റബ്ബര്‍ പോലെ ഉറപ്പുള്ളതോ ചിലരില്‍ അല്പം മൃദുവായോ ഇത് കാണപ്പെടാം. ചില ഘട്ടങ്ങളില്‍ ഇത് വലിപ്പം വര്‍ദ്ധിക്കും, അതുപോലെ സ്പര്‍ശിക്കുന്ന സമയത്ത് വേദന ഉണ്ടാക്കുകയും ചെയ്യും.
കഴിയുന്നതും വേഗം ഡോക്ടറെ സമീപിച്ച്‌ ആവശ്യമെങ്കില്‍ മാമ്മോഗ്രഫി അല്ലെങ്കില്‍ അള്‍ട്രാ സൗണ്ട് സ്കാനിംഗ്‌ ചെയ്യുക.
സമീകൃതാഹാരം കഴിക്കാന്‍ ശ്രദ്ധിക്കണം.
നല്ല ഭക്ഷണം ഒരു പരിധി വരെയുള്ള രോഗാവസ്തകളെ ചെറുക്കും.

കഴിയുന്നതും വേഗം ഡോക്ടറെ സമീപിച്ച്‌ ആവശ്യമെങ്കില്‍ മാമ്മോഗ്രഫി അല്ലെങ്കില്‍ അള്‍ട്രാ സൗണ്ട് സ്കാനിംഗ്‌ ചെയ്യുക.
സമീകൃതാഹാരം കഴിക്കാന്‍ ശ്രദ്ധിക്കണം.
നല്ല ഭക്ഷണം ഒരു പരിധി വരെയുള്ള രോഗാവസ്തകളെ ചെറുക്കും.

​മാസ്റ്റല്‍ജിയ:

സ്തനങ്ങളില്‍ വേദനയും അമിതമായ മൃദുത്വവും മിക്ക സ്ത്രീകളിലും കണ്ടുവരാറുള്ളത് ആര്‍ത്തവം തുടങ്ങുന്നതിന് തൊട്ടു മുന്‍പുള്ള ദിവസങ്ങളിലാണ്. ഹോര്‍മോണ്‍ സംതുലനാവസ്ഥയില്‍ മാറ്റം സംഭവിച്ച്‌, സ്തനങ്ങള്‍ക്കുള്ളില്‍ ഫ്ലുയിടിന്റെ അളവ് കൂടുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. ചിലരില്‍ ആര്‍ത്തവം തുടങ്ങുന്നതിന് തൊട്ടു മുന്‍പും ചിലരില്‍ ആര്‍ത്തവം അവസാനിച്ച ശേഷം അല്‍പ ദിവസം കൂടിയും ഈ വേദന നിലനില്‍ക്കാറുണ്ട്. ഈ വേദന ഏതെങ്കിലും അസുഖത്തിന്റെ സൂചനയല്ലാത്തതിനാല്‍ ഭയപ്പെടേണ്ടതില്ല, അതുകൊണ്ട് തന്നെ വലിയ ചികിത്സകളുടെ ആവശ്യവുമില്ല.

വേദന കൂടുതലാകുന്ന സമയങ്ങളില്‍ ബ്രാ ഉപയോഗിക്കാതിരിക്കുക.
അമിത വേദനയാണെങ്കില്‍ ഹുക്ക് അഴിച്ചിടുകയോ അയച്ചിടുകയോ ചെയ്യുക.
സ്തനങ്ങള്‍ക്ക് മുകളില്‍ ഐസ് പാക്ക് വയ്ക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും.
കഫീന്‍ അടങ്ങിയ പാനീയങ്ങള്‍, ഉപ്പ്, പഞ്ചസാര, എന്നിവ ഉപയോഗിക്കുന്നത് പൂര്‍ണമായും ഒഴിവാക്കുക.
​നിപ്പിള്‍ ഡിസ്ചാര്‍ജ്:
സ്തനങ്ങളുടെ നിപ്പിളുകളില്‍ കാണുന്ന അസുഖമാണിത്. ഇരു സ്തനങ്ങളുടെയും നിപ്പിളുകളില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള ദ്രാവകം പുറത്തേക്ക് ഒഴുകുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. ഈ ദ്രാവകം വെള്ള, തെളിഞ്ഞ, മഞ്ഞ, പച്ച, തവിട്ട് അല്ലെങ്കില്‍ രക്തത്തിന്റെ കടുത്ത നിറം എന്നിവയിലായിരിക്കും കട്ടിയുള്ളതോ നേര്‍ത്തതോ ആകാം. ഡിസ്ചാര്‍ജുകള്‍ സ്തനാര്‍ബുദ ലക്ഷണമാകാം, എന്നാല്‍ ചിലത് അങ്ങനെയാകണമെന്നില്ല. ഏതെങ്കിലും തരത്തിലുള്ള അണുബാധ മൂലവും ഇത് സംഭവിക്കാം. എന്നു കരുതി നിസ്സാരമായി തള്ളിക്കളയാതെ ഡോക്ടറെ കാണുക.

അപകട സാധ്യതകള്‍ ഇല്ലാത്തതാണെങ്കില്‍ ഇതിനു പ്രത്യേക ചികിത്സയൊന്നും ആവശ്യമില്ല.
ഈ അവസ്ഥയിലുള്ളവര്‍ ലൈംഗിക വേളകളില്‍ നിപ്പിളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ഒഴിവാക്കണം.

മാസ്റ്റൈറ്റിസ്:

സ്തന കലകളില്‍ വീക്കം, ചുവപ്പ് നിറം, വേദന, ചൂട്, മുഴകള്‍ എന്നിവ ഉണ്ടാകുന്നതാണ് മാസ്റ്റൈറ്റിസ്. സ്തനങ്ങള്‍ക്ക് ചുറ്റിലും വീക്കം ഉണ്ടാകുന്ന അവസ്ഥയാണിത്. മുലയൂട്ടുന്ന അമ്മമാരിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടു വരുന്നത്. പാല്‍ നാളത്തില്‍ ഏതെങ്കിലും തരത്തിലുള്ള തടസ്സം അല്ലെങ്കില്‍ ബാക്ടീരിയകള്‍ സ്തനങ്ങളില്‍ പ്രവേശിക്കുക എന്നിവയെല്ലാം ഇതിന് കാരണമാകും. കുഞ്ഞിന് പാല്‍ കൊടുക്കുന്ന അമ്മമാര്‍ പക്ഷേ ഇത് നിസ്സാരമായി കാണാതെ കൃത്യസമയത്ത് ഡോക്ടറെ കാണണം.

ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് വേഗത്തില്‍ പരിഹാരം നല്‍കും.
ഓരോ തവണ മുലയൂട്ടിയതിന് ശേഷവും പാല്‍ പൂര്‍ണമായും നീക്കം ചെയ്യാന്‍ ശ്രദ്ധിക്കണം.
ഇനിയിതൊന്നുമല്ല സ്തനാര്‍ബുദം തന്നെയാണെന്ന് വിചാരിക്കുക. മികച്ച സാങ്കേതികവിദ്യ വഴി സ്തനാര്‍ബുദം ഇപ്പോള്‍ ഭേദമാക്കാവുന്ന തരത്തിലുള്ള അര്‍ബുദമാണ്. പേടിക്കാതെ ആത്മവിശ്വാസത്തോടെ അസുഖത്തെ നേരിടുക. ഡോക്ടറോട് പ്രശ്നങ്ങള്‍ തുറന്നു സംസാരിക്കുക.കൃത്യസമയത്ത് ചികിത്സ നല്‍കുക എന്നതാണ് ഇതിന് പരിഹാരം.

മാനസികോല്ലാസത്തിന് യോഗയും മെഡിറ്റേഷനും ചെയ്യുക എന്നിവയും നല്ലതാണ്.ആരോഗ്യകരമായ ഭക്ഷണക്രമം, പതിവായ വ്യായാമം എന്നിവയ്ക്കൊപ്പം നിങ്ങളുടെ സ്തനങ്ങള്‍ സ്വയം പരിശോധിക്കുന്നതും സ്തനാരോഗ്യത്തിന് സഹായിക്കും.