play-sharp-fill
സ്‌നേഹിക്കുന്നയാള്‍ ചതിച്ചോ ? വിശ്വാസ വഞ്ചന കാണിച്ചുവോ; നാലായിരം രൂപ മുടക്കിയാല്‍ മതി ലോയല്‍റ്റി ടെസ്‌റ്റിലൂടെ സത്യം കണ്ടെത്താം

സ്‌നേഹിക്കുന്നയാള്‍ ചതിച്ചോ ? വിശ്വാസ വഞ്ചന കാണിച്ചുവോ; നാലായിരം രൂപ മുടക്കിയാല്‍ മതി ലോയല്‍റ്റി ടെസ്‌റ്റിലൂടെ സത്യം കണ്ടെത്താം

സ്വന്തം ലേഖകൻ

പ്രണയത്തില്‍ ബ്രേക്കപ്പുകള്‍ സാധാരണമാണ്. ചിലപ്പോള്‍ കാമുകനോ കാമുകിയോ വഞ്ചിച്ചെന്നും വരാം. ആത്മാർത്ഥമായി സ്‌നേഹിക്കുന്നയാള്‍ ചതിച്ചാല്‍ അത് പലർക്കും താങ്ങാവുന്നതിലും അപ്പുറമാണ്. ഇതൊരല്‍പം നേരത്തെ അറിഞ്ഞിരുന്നെങ്കിലെന്ന് പലർക്കും തോന്നാറുണ്ട്. അങ്ങനെ കരുതുന്നവർക്ക് ചെയ്യാൻ കഴിയുന്നൊരു കാര്യമുണ്ട്.

എന്താണെന്നല്ലേ? തങ്ങളുടെ പങ്കാളിയുടെ വിശ്വാസ്യത പരിശോധിക്കാൻ പ്രൊഫഷണല്‍ ‘ചെക്കർ’മാരെ നിയമിക്കുന്നവരുണ്ട്. അവരിലൊരാളാണ് ഇരുപത്തിയേഴുകാരിയായ സാവന്ന ഹാരിസണ്‍. കാമുകനാല്‍ വഞ്ചിക്കപ്പെട്ട ഒരാളാണ് സാവന്ന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാമുകൻ വഞ്ചിച്ചെന്ന് തിരിച്ചറിഞ്ഞപ്പോള്‍ സാവന്ന തകർന്നുപോകുകയല്ല ചെയ്തത്. മറിച്ച്‌ അതിലൊരു ‘സാദ്ധ്യതയാണ് ഈ ഇരുപത്തിയേഴുകാരി കണ്ടത്. ‘ലാസോ’ എന്നറിയപ്പെടുന്ന ലോയല്‍റ്റി ടെസ്റ്റിംഗ് സേവനത്തിന്റെ ഭാഗമാണ് സാവന്നയിപ്പോള്‍. കാലിഫോർണിയയില്‍ ഐലാഷ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന സവന്ന ഹാരിസണ്‍, ജോലിക്കൊപ്പം തന്നെ ഇതും കൊണ്ടുപോകുന്നു.

ബ്രേക്കപ്പ് നല്‍കുന്ന വേദനയുടെ മുറിപ്പാട് എത്രത്തോളമുണ്ടെന്ന് മറ്റാരേക്കാളും ആറിയുന്ന ആളായതിനാല്‍ത്തന്നെ മറ്റ് സ്ത്രീകളെ ടോക്സിക് റിലേഷൻഷിപ്പില്‍ നിന്ന് രക്ഷിക്കണമെന്നതാണ് യുവതിയുടെ ലക്ഷ്യം. വഞ്ചകരായ കാമുകന്മാരെ അല്ലെങ്കില്‍ പങ്കാളികളെ സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ തുറന്നുകാട്ടുകാണ് ഇതിലൂടെ ചെയ്യുന്നത്. നിരവധി പേരാണ് യുവതിയെ തേടിയെത്തുന്നത്. ഓരോ മാസവും ഡസൻ കണക്കിന് ലോയല്‍റ്റി ടെസ്റ്റുകള്‍ നടത്തുന്നു.

ലോയല്‍റ്റി ടെസ്റ്റ്

കാമുകൻ അല്ലെങ്കില്‍ കാമുകിയെപ്പറ്റി സംശയമുള്ളവരാണ് പ്രൊഫഷണല്‍ ‘ചെക്കർ’മാരെ നിയമിക്കുന്നത്. ഒരു ‘ദൗത്യം’ ഏറ്റെടുത്തുകഴിഞ്ഞാല്‍, ക്ലയിന്റില്‍ നിന്നുള്ള പ്രത്യേക നിർദ്ദേശങ്ങള്‍ പാലിച്ച്‌ അവരുടെ പങ്കാളിയെ സമീപിക്കും.

ഒരർത്ഥത്തില്‍ ഒരു ഡിറ്റക്ടീവ് ചെയ്യുന്ന ജോലി. ക്ലയിന്റിന്റെ കാമുകൻ അല്ലെങ്കില്‍ കാമുകി തന്റെ ഒഴിവു സമയം എവിടെ ചെലവഴിക്കുന്നുവെന്ന് ‘ചെക്കർമാർ’ അന്വേഷിക്കുന്നു. തുടർന്ന് എവിടെയോ കണ്ടതുപോലെയുണ്ടെന്നോ, ‘ആകസ്മികമായി’ അയാള്‍ക്ക് സന്ദേശങ്ങളോ ഫേട്ടോകളോ അയച്ചോ പരിചയപ്പെടും. അയാളുടെ പ്രതികരണം നിരീക്ഷിക്കും.

ഇതിനുശേഷം അത് ക്ലയിന്റിനെ അറിയിക്കും. അതോടൊപ്പം ചാറ്റ് ചെയ്യുന്നതിന്റെയും മറ്റും സ്‌ക്രീൻഷോട്ടുകള്‍ അയയ്ക്കുകയും ചെയ്യുന്നു. ഈ ലോയല്‍റ്റി ടെസ്റ്റുകള്‍ ഏകദേശം അഞ്ച് ദിവസം നീണ്ടുനില്‍ക്കും. ഇതിനിടയില്‍ ക്ലയിന്റിന്റെ കാമുകനെ നേരില്‍ കാണാനും ശ്രമിക്കും.

എത്ര ചെലവാകും

ചെക്കർമാർക്കിടയില്‍ നിരക്കുകള്‍ വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും സാധാരണയായി 4,198 രൂപ മുതല്‍ 6,717 രൂപവരെയാണ് പലരും ഈടാക്കുന്നത്. 8,396 രൂപ വരെ വാങ്ങുന്നവരും ഉണ്ട്. ലോയല്‍റ്റി ടെസ്റ്റുകളില്‍ നിന്ന് പ്രതിമാസം ഏകദേശം 3,000 ഡോളർ (2.51 ലക്ഷം രൂപ) സമ്ബാദിക്കുന്ന ചെക്കർ വരെ നിലവില്‍ ലാസോ ലോയല്‍റ്റി ടെസ്റ്റിംഗിലുണ്ട്.

സാവന്നയെപ്പോലെ പാർട്ട്‌ ടൈമായി ജോലി ചെയ്യുന്നവ‌ർ 33,000 രൂപവരെ പ്രതിമാസം സമ്ബാദിക്കുന്നുണ്ട്. ‘ഞാൻ പണത്തെക്കുറിച്ച്‌ കാര്യമാക്കുന്നില്ല. പകരം മറ്റ് പെണ്‍കുട്ടികളെ സഹായിക്കാൻ അവസരം ലഭിച്ചതില്‍ സന്തോഷിക്കുന്നു.’-സാവന്ന വ്യക്തമാക്കി.

ആളുകളെ കുടുക്കുകയാണ് ഞങ്ങളുടെ ജോലി എന്നാണ് പലരും കരുതുന്നത്. അത് തെറ്റിദ്ധാരണയാണ്. പകരം, ക്ലയിന്റുകള്‍ സംശയിക്കുന്ന കാര്യങ്ങള്‍ സ്ഥിരീകരിക്കാൻ സഹായിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ബന്ധം അവസാനിപ്പിക്കാൻ അവർക്ക് ആ തെളിവ് മാത്രമേ ആവശ്യമുള്ളൂ. ഈ വ്യക്തി നിങ്ങളെ ചതിക്കുകയാണെന്ന് അവർക്ക് കാണിച്ചുകൊടുക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്.’- ലാസോയുടെ കമ്മ്യൂണിറ്റി മാനേജർ ആഷ്‌ലിൻ നകാസു വ്യക്തമാക്കി.

ബന്ധങ്ങളില്‍ വിശ്വാസം വളർത്തുന്നതില്‍ ലോയല്‍റ്റി ടെസ്റ്റുകള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്‌തേക്കാമെന്നാണ് റിലേഷൻഷിപ്പ് വിദഗ്ധർ പറയുന്നത്. ‘ഈ ബന്ധത്തില്‍ എന്തുകൊണ്ടാണ് അവർക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നത് എന്നതിനെക്കുറിച്ച്‌ സംസാരിക്കുന്നതാണ് കൂടുതല്‍ നല്ലത്. എന്താണ് പങ്കാളിയെ സംശയിക്കാൻ കാരണമെന്ന് ആ വ്യക്തിയോട് തന്നെ തുറന്നുസംസാരിക്കുകതാകും ഉചിതം. ‘ – വിദഗ്ധർ വ്യക്തമാക്കി.