video
play-sharp-fill
ബ്രേക് ത്രു സയൻസ് സൊസൈറ്റി സ൦ഘടിപ്പിക്കുന്ന കോട്ടയം ജില്ലാ ശാസ്ത്ര സമ്മേളനം ഗലീലിയൊ സയൻസ് സെന്ററിൽ 2024 നവംബർ 28,29,30 തിയ്യതികളിൽ

ബ്രേക് ത്രു സയൻസ് സൊസൈറ്റി സ൦ഘടിപ്പിക്കുന്ന കോട്ടയം ജില്ലാ ശാസ്ത്ര സമ്മേളനം ഗലീലിയൊ സയൻസ് സെന്ററിൽ 2024 നവംബർ 28,29,30 തിയ്യതികളിൽ

കോട്ടയം : ബ്രേക് ത്രു സയൻസ് സൊസൈറ്റി സ൦ഘടിപ്പിക്കുന്ന ജില്ലാ ശാസ്ത്ര സമ്മേളനം ഗലീലിയൊ സയൻസ് സെന്ററിൽ 2024 നവംബർ 28,29,30 തിയ്യതികളിൽ സംഘടിപ്പിക്കും.

ശാസ്ത്രം സമൂഹത്തിന് , ശാസ്ത്രം മനുഷ്യന് ശാസ്ത്രം ചിന്തയിൽ എന്ന ആദർശവാക്യം ഉയർത്തിക്കൊണ്ട് ദേശീയ തലത്തിൽ പ്രവർത്തിച്ചു വരുന്ന ജനകീയ ശാസ്ത്ര പ്രസ്ഥാനമാണ് ബ്രേക്ത്രൂ സയൻസ് സൊസൈറ്റി.

ജനങ്ങൾക്കിടയിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കാനുതകുന്ന തരത്തിലുള്ള ബൃഹത്തായ ഒരു ബഹുജനശാസ്ത്രപ്രസ്ഥാനം കെട്ടിപ്പടുക്കുക എന്നതാണ് ഈ സ൦ഘടനയുടെ ലക്ഷ്യം. ശാസ്ത്രത്തിന്റെ വീക്ഷണവും അതിന്റെ ദാർശനികവും നൈതികവുമായ തലങ്ങളും ജനങ്ങൾക്ക് പരിചയപ്പെടുത്തിയു൦ അശാസ്ത്രീയമായ ചിന്താഗതികൾക്കു൦ അന്ധവിശ്വാസങ്ങൾക്കു൦ അബദ്ധ ജടിലങ്ങളായ ആശയങ്ങൾകു൦ എതിരെ പ്രചരണ൦ നടത്തിയു൦ ബ്രേക്ത്രൂ രാജ്യമെമ്പാടു൦ പ്രവർത്തിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബ്രേക് ത്രു സയൻസ് സൊസൈറ്റി സജീവമായി പ്രവർത്തിച്ചു വരുന്നു. ശാസ്ത്ര ക്ലാസുകൾ, ശാസ്ത്ര പ്രദർശനങ്ങൾ, വാനനിരീക്ഷണം, ടെലസ്കോപ്പ് നിർമ്മാണ പരിശീലനം, പരീക്ഷണങ്ങളീലൂടെ ശാസ്ത്ര പഠനം തുടങ്ങിയ നിരവധി പരിപാടികൾ ജില്ലയിൽ എമ്പാടും സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ വാനനിരീക്ഷണത്തിന് 16 ഇഞ്ച് ടെലസ്കോപ്പും ശാസ്ത്ര നിയമങ്ങൾ വിശദീകരിക്കുന്ന പവലയിനും ഉൾപ്പെടുന്ന ഒരു സ്ഥിരം ശാസ്ത്ര കേന്ദ്രം പ്രവർത്തിപ്പിച്ചുകൊണ്ട് കോട്ടയത്ത് ബഹുശാസ്ത്ര പ്രവർത്തനരംഗത്ത് വലിയ മുന്നേറ്റം നടത്തുവാൻ ബ്രേക് ത്രു സയൻസ് സൊസൈറ്റിക്ക് കഴിഞ്ഞിരിക്കുന്നു.

ജില്ലയിലെ ഈ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി കോട്ടയം ജില്ലയിൽ ജില്ലാ ശാസ്ത്ര സമ്മേളനം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. നവംബർ 28,29,30 തിയതികളിൽ കോട്ടയം വയസ്ക്കരയിലുള്ള ഗലീലിയൊ സയൻസ് സെന്ററിലാണ് സമ്മേളനം നടക്കുന്നത്. നവംബർ28 ന് തൃശൂർ KFRI യിലെ സയന്റിസ്റ്റ് ഡോ : ടി വി സജീവ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തോടനുബന്ധിച്ച് ക്വിസ് മത്സര൦,

ശാസ്ത്ര പ്രദർശനം, സൺസ്പോട്ട് നിരീക്ഷണം, വാന നിരീക്ഷണം, സയൻസ് മാജിക്‌ ഷോ, സെമിനാറുകൾ, പ്രതിനിധി സമ്മേളനം തുടങ്ങി നിരവധി

പരിപാടികൾ നടക്കുന്നതാണ്. സ൦സ്ഥാനത്തെ പ്രമുഖ ശാസ്ത്ര അധ്യാപകരു൦ ശാസ്ത്ര പ്രവർത്തകരു൦ സെമിനാറുകളിൽ സ൦സാരിക്കു൦.

പ്രൊഫ. എ പി തോമസ്(Director,Advance Centre of Environmental Studies and Sustainable Development, M G University), Dr. ടി വി സജീവ്.

(ചീഫ് സയന്റിസ്റ്റ് KFRI, തൃശൂർ),

പ്രൊഫ. നൈനാൻ സജിത്ത് ഫിലിപ്പ്

റിട്ടയേർഡ് പ്രൊഫ. സെയിന്റ് തോമസ് കോളേജ് കോഴഞ്ചേരി.), Dr. കീർത്തി ടി ആർ.

( അസോസിയേറ്റ് പ്രൊഫസർ സ്കൂൾ ഓഫ് ബയോ സയൻസ് എം.ജി. യൂണിവേഴ്സിറ്റി, കോട്ടയ൦), പ്രൊഫ പി എൻ തങ്കച്ചൻ(. റിട്ടയേർഡ് പ്രൊഫസർ RIT പാമ്പാടി), Dr വൈശാഖൻ തമ്പി തുടങ്ങിയവർ പങ്കെടുക്കും.