ഇനി എളുപ്പത്തിൽ കുക്കറിൽ പത്തിരി ഉണ്ടാക്കാം

Spread the love

പത്തിരി ഇഷ്ടപെടാത്ത മലയാളികൾ ഉണ്ടാവില്ല. എളുപ്പത്തിൽ, സോഫ്റ്റ് ആയ പത്തിരി ഇങ്ങനെ തയാറാക്കിയെടുത്തു നോക്കൂ. സാധാരണപോലെ അല്ല, കുക്കറിൽ പത്തിരി ഉണ്ടാക്കാം. കണ്ണുതള്ളേണ്ട, ഇൗസിയാണ്. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.

ഒരു കുക്കറിൽ രണ്ടര കപ്പ് വെള്ളം വച്ച് നല്ലതു പോലെ തിളപ്പിച്ചെടുക്കുക. അതിലേക്കു പാകത്തിന് ഉപ്പ് കൂടി ചേർത്തതിന് ശേഷം രണ്ടു കപ്പ് അരി പൊടി ഇട്ടുകൊടുക്കാം. നന്നായി ഇളക്കി യോജിപ്പിക്കാൻ മറക്കരുത്. തീ ഓഫാക്കിയതിനു ശേഷം പതിനഞ്ചു മിനിട്ട് കുക്കർ അടച്ചു വയ്ക്കണം.

ഇനി കുക്കർ തുറന്നു മാവ് നല്ലതു പോലെ കുഴയ്ക്കണം. കുറച്ച് എണ്ണ ചേർത്ത് കൊടുത്താണ് കുഴയ്‌ക്കേണ്ടത്. ചെറിയ ഉരുളകളാക്കി പത്തിരി പ്രസ്സിൽ വച്ച് പരത്തിയെടുക്കാം. കുറച്ച് അരിപൊടി പത്തിരിയുടെ ഇരുഭാഗങ്ങളിലും തൂവി കൊടുത്താൽ ഇവ തമ്മിൽ ഒട്ടിപ്പിടിക്കാതെയിരിക്കും. ഇനി പാൻ ചൂടാക്കി പത്തിരികൾ ഓരോന്നായി ചുട്ടെടുക്കാം. കോഴിക്കറി കൂടിയുണ്ടെങ്കിൽ ഗംഭീരമാക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group