നല്ല സോഫ്റ്റ് പൂരി ഉണ്ടാക്കാം കുറച്ച് പൊടിക്കൈകൾ പരിചയപ്പെടാം

Spread the love

നമ്മുടെ പ്രഭാതഭക്ഷണത്തിൽ പ്രധാനപ്പെട്ട ഒന്നാണ് പൂരി. പച്ചക്കറി കൊണ്ടുള്ള കറികൾക്കൊപ്പവും നോൺ വെജ് കറികൾക്കൊപ്പവും പൂരി കഴിക്കാൻ കഴിയുമെന്നതും ഇതിനെ പ്രിയപ്പെട്ടതാക്കുന്നു. എന്നാൽ, എണ്ണയിലിടുമ്പോൾ പൊങ്ങിവരാത്ത, കട്ടികൂടിയ പൂരി പാചകം ചെയ്യുന്നവരുടെ പേടി സ്വപ്നമാണ്. മൃദുവായ പൂരി തയ്യാറാക്കുന്നതിനുള്ള പൊടിക്കൈകൾ പരിചയപ്പെടാം.

പൂരിയുടെ മാവ് തയ്യാറാക്കുമ്പോൾ ഒട്ടിപ്പിടിക്കാതിരിക്കാൻ ഗോതമ്പ് പൊടി തന്നെ ഉപയോഗിക്കരുതെന്ന് പറയുകയാണ് കുനാൽ കപൂർ. പകരം എണ്ണ ഉപയോഗിക്കണം. പൊടി ഉപയോഗിക്കുമ്പോൾ അത് എണ്ണയുടെ അടിയിൽ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. ഇത് പൂരിയുടെ രുചി നഷ്ടപ്പെടാൻ ഇടയാക്കും.

പൂരിയുണ്ടാക്കുമ്പോൾ, വെള്ളം അധികമായി പോകാതിരിക്കാൻ ശ്രദ്ധിക്കണം. ചപ്പാത്തി മാവുമായി താരതമ്യം ചെയ്യുമ്പോൾ കുറച്ചുകൂടി കട്ടികൂടിയ മാവാണ് പൂരിക്ക് വേണ്ടത്. വേഗത്തിൽ നന്നായി പൊന്തി വരാൻ ഇത് സഹായിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എണ്ണ നന്നായി ചൂടായ ശേഷം മാത്രമെ പൂരി ഉണ്ടാക്കാൻ പാടുള്ളൂ. പൂരി കൂടുതൽ എണ്ണ കുടിക്കാതിരിക്കാൻ ഇത് സഹായിക്കും. എണ്ണ നന്നായി ചൂടായോ എന്നറിയാൻ ചെറിയൊരു കഷ്ണം മാവെടുത്ത് എണ്ണയിലിടുക. നന്നായി ചൂടായ എണ്ണയാണെങ്കിൽ അത് വേഗം എണ്ണക്ക് മുകളിലേക്ക് പൊങ്ങി വരും.

എണ്ണയിലേക്ക് പൂരി ഇടുമ്പോൾ നേരെ ഇടാതിരിക്കാൻ ശ്രദ്ധിക്കുക. പതിയെ ചെരിച്ച് ഇടുന്നതാണ് നല്ലത്. അല്ലെങ്കിൽ എണ്ണ പുറത്തേക്ക് തെറിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് അപകടവുമാണ്.