ബ്രേക്ഫാസ്റ്റിന് ഒരു ചെമ്പാ പുട്ട് ആയാലോ

Spread the love

ചേരുവകൾ

video
play-sharp-fill

1. ചെമ്പാ പുട്ട് പൊടി – 250g
2. തേങ്ങ ചിരകിയത് –
ആവശ്യത്തിന്
3. ഉപ്പ് – ആവശ്യത്തിന്
4. പച്ച വെള്ളം –
ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊടി ഒരു പാത്രത്തിലേക്ക് ഇട്ട് കൊടുക്കുക അതിലേക്കു ആവശ്യത്തിന് ഉപ്പും കുറച്ചു തേങ്ങ ചിരകിയതും ചേർത്ത് നന്നായി യോജിപ്പിച്ചു കൊടുക്കുക. അതിനുശേഷം അല്പം വെള്ളം കുടഞ്ഞു പൊടി കൈകൊണ്ട് തിരുമി നനച്ചെടുക്കുക.

ആദ്യം ഒഴിച്ച വെള്ളം പൊടിയിൽ നന്നായി ചേർന്നതിനു ശേഷം അടുത്ത വെള്ളം കുടഞ്ഞു കൊടുക്കുക. പൊടി നനഞ്ഞോന്നു അറിയാനായി പൊടി കയ്യിൽ എടുത്തു പിടിച്ചു നോക്കുക. പരുവത്തിന് നനഞ്ഞു വന്ന പൊടി പുട്ട് കുറ്റിയിലേക്ക് നിറച്ചു കൊടുക്കുക.

വേവിക്കാനായി കുക്കറിൽ വെള്ളം വെച്ച് അടപ്പിൽ നിന്നും വെയിറ്റു മാറ്റി ആവി വരാൻ വെക്കുക. ആവി വന്ന് കഴിയുമ്പോൾ പുട്ട് കുറ്റി അതിനു മുകളിലേക്കു വെച്ച് വേവിച്ചെടുക്കുക. സ്വാദിഷ്ടമായ ചെമ്പാ പുട്ട് തയ്യാർ