ദോശ കഴിച്ചു മടുത്തോ?എന്നാ പിന്നെ ഒരു അടിപൊളി മുട്ട ദോശ ഉണ്ടാക്കി നോക്കിയാലോ

Spread the love

കുഞ്ഞുങ്ങൾ പ്രാതൽ കഴിക്കുന്നില്ല എന്ന് അമ്മമാരുടെ സ്ഥിരം പരാതിയാണ്.
ദോശ ,പുട്ട്,ചപ്പാത്തി ഒന്നും വേണ്ട.എന്നാ പിന്നെ ഒരു അടിപൊളി മുട്ട ദോശ ഉണ്ടാക്കി നോക്കിയാലോ
ദോശ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കിയേ

മുട്ട ദോശ

ചേരുവകൾ:-

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. ദോശ മാവ്
2. പൊടിയായി അരിഞ്ഞ സവാള , തക്കാളി, ക്യാപ്സികവും ( കുരു മാറ്റിയതു), പച്ചമുളക്, മല്ലിയില , കറിവേപ്പില.
3. നെയ്യ്
4. മുളകുപൊടി

തയ്യാറാകുന്ന വിധം:-

ദോശ തവ ചൂടായ ശേഷം കുറച്ചു വലിയ വട്ടത്തിൽ ദോശ പരത്തി ഒരു സ്പൂൺ കൊണ്ട് മുകളിലായി മുട്ട ഒഴിച്ച ശേഷം അരിഞ്ഞു വെച്ച പച്ചകറികളും ചേർത്ത് നെയ്യും ഒഴിച്ച് ചെറിയ തീയിൽ അടച്ചു വെച്ച് ചുട്ടു എടുക്കണം ദോശയുടെ ബേസ് ഗോൾഡൻ ബ്രൗൺ ആവുമ്പോൾ ആവശ്യമെകിൽ കുറച്ചു മുളകുപൊടി തൂവി കഴിക്കാം.