
നിത്യവും ദോശയും പുട്ടും കഴിച്ചു മടുത്തോ. വെറൈറ്റി ആയി ഒരു
ടേസ്റ്റി ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കി നോക്കാം കുറഞ്ഞ ചേരുവ കൊണ്ടു കുഞ്ഞപ്പം. രാവിലത്തേക്കു കിടിലൻ ബ്രേക്ക് ഫാസ്റ്റ്. വ്യത്യസ്തങ്ങളായ രുചിക്കൂട്ടുകൾ പരീക്ഷിക്കുന്നവർക്ക് ഇഷ്ടപ്പെടും രുചി.
ചേരുവകൾ
•അരിപ്പൊടി – ഒരു കപ്പ്
•തേങ്ങാ ചിരകിയത് – കാൽ കപ്പ്
•കോഴിമുട്ട – 1 എണ്ണം
•ഇളം ചൂടു വെള്ളം – 1 കപ്പ്
•യീസ്റ്റ് – 1/4 ടീസ്പൂൺ
•പഞ്ചസാര – 1 ടീസ്പൂൺ
•ഉപ്പ് – ആവശ്യത്തിന്
ചേരുവകൾ എല്ലാം തയ്യാറാക്കി വച്ചാൽ വെറും 2 മിനിറ്റു മതി.
•മിക്സിയുടെ ഒരു ജാറിലേക്ക് എല്ലാ ചേരുവകളും ചേർത്തു നന്നായി അടിച്ചെടുക്കുക. ദോശമാവിനേക്കാൾ ലൂസ് ബാറ്റർ തയാറാക്കണം.
•ഇനി ഇത് ഉണ്ണിയപ്പ ചട്ടിയിൽ കോരി ഒഴിച്ചു തിരിച്ചും മറിച്ചും ഇട്ട് ചുട്ടെടുക്കാം. തേങ്ങാപ്പാൽ കൂട്ടി കഴിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group