
തിരക്കുകൾക്കിടയിൽ പ്രാതല്‍ ഒഴിവാക്കാറുണ്ടോ എങ്കിൽ പണി കിട്ടും പ്രാതല്‍ ഒഴിവാക്കാനെ പാടില്ലെന്ന് എല്ലാരും പറയാറുണ്ട്. അതിന് കാരണവുമുണ്ട്. ഒരുദിവസത്തെ മുഴുവന്‍ ഊജ്ജവും പ്രദാനം ചെയ്യാന്‍ പ്രാതലിനു സാധിക്കും. പ്രാതലിന് നല്ല പോഷകസമ്പന്നമായ ആഹാരം തന്നെ കഴിക്കണം. പാല്, മുട്ട, പയര്‍വര്‍ഗങ്ങള്‍ എന്നിവ പ്രാതലിന് ഉള്‍പ്പെടുത്താം. രാവിലെ നല്ലതുപോലെ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
പ്രാതല്‍ ഒഴിവാക്കരുതെന്ന് പറയുന്നതിനും ചില കാരണങ്ങളുണ്ട്. പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രാവിലത്തെ ഭക്ഷണം ഒഴിവാക്കിന്നവര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്.
അതുപോലെ തന്നെ ആരോഗ്യപൂര്‍ണമായ ഭക്ഷണം രാവിലെ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കുറവാണെന്നും പഠനങ്ങള്‍ പറയുന്നു. രക്തസമ്മര്‍ദം, ഷുഗര്‍ അളവില്‍ വ്യത്യാസം എന്നിവ പ്രാതല്‍ ഒഴിവാക്കുന്നവര്‍ക്ക് വരാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. സമതുലിതമായ പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ, നാരുകൾ, എന്നിവ ഉൾപ്പെടുന്നു. പ്രഭാതഭക്ഷണം എപ്പോഴും ആരോഗ്യകരമായിരിക്കണം. അറിയാം പ്രാതലിൽ ഉൾപ്പെടുത്തേണ്ട ചില പ്രധാനപ്പെട്ട ഭക്ഷണങ്ങൾ.
പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് മുട്ട. ഇത് പേശികളുടെ വളർച്ചയ്ക്കും പരിപാലനത്തിനും ആവശ്യമാണ്. പ്രാതലിൽ മുട്ട ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കുന്നതിനും ഊർജം വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.
മഞ്ഞക്കരുവിലെ ല്യൂട്ടിൻ, സിയാക്സാന്തിൻ, ആൻ്റി ഓക്സിഡൻ്റുകൾ കണ്ണിൻ്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.പ്രാതലിൽ ഉൾപ്പെടുത്തേണ്ട മറ്റൊരു ഭക്ഷണമാണ് ഓട്സ്. കലോറി വളരെ കുറവും എന്നാൽ ഫെെബർ ധാരാളം അടങ്ങിയ ഓട്സ് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു