ഹോട്ടൽ സ്റ്റൈലിൽ പൂരിയും കിഴങ്ങുമസാലയും വീട്ടിൽ ഉണ്ടാക്കാം

Spread the love

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെട്ട പൂരിയും കിഴങ്ങു മസാലയും രുചികരമായി തയാറാക്കാം.

video
play-sharp-fill

ചേരുവകൾ

കിഴങ്ങു വേവിച്ചുടച്ചത് – 3
സവാള – 2 ഇടത്തരം നീളത്തിൽ കനം കുറച്ച് അരിഞ്ഞത്
പച്ചമുളക് – 2
വെള്ളം – കാൽ കപ്പ്
കടലപ്പരിപ്പ് – 2 ടീസ്പൂൺ
ഉഴുന്നുപരിപ്പ് – 1 ടീസ്പൂൺ
കടുക് – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
മുളകുപൊടി എരിവില്ലാത്തത് – 1/4 ടീസ്പൂൺ
കറിവേപ്പില
മല്ലിയില
വെളിച്ചെണ്ണ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂരിയ്ക്ക് ആവശ്യമായവ

ഗോതമ്പു പൊടി – 2 കപ്പ്
മൈദ – 2 ടേബിൾസ്പൂൺ
റവ – 2 1/2 ടേബിൾസ്പൂൺ
നെയ്യ് – 2 ടീസ്പൂൺ
ഉപ്പ്‌ – 1 ടീസ്പൂൺ
പഞ്ചസാര – 2 നുള്ള്‌
വെള്ളം – 3/4 കപ്പും 2 ടേബിൾസ്പൂണും (പൊടി അനുസരിച്ചു ചേർക്കുന്ന വെള്ളത്തിന്റെ അളവിന് വ്യത്യാസം വരാം)

പൂരി തയാറാക്കാൻ

ഒരു പാത്രത്തിൽ വെള്ളം, റവ, നെയ്യ്, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക.
ഗോതമ്പുപൊടിയും മൈദയും ഇട്ടു കൊടുത്തു കുറേശ്ശെ ആയി കുഴച്ചു മാവ് പരുവത്തിൽ ആക്കുക.
വെള്ളം കൂടാനോ കുറയാനോ പാടില്ല.
നന്നായി അഞ്ചു മിനിറ്റ് നേരം കുഴച്ച് അടച്ചു മാറ്റിവയ്ക്കുക. പത്തു മിനിറ്റിന് ശേഷം ചെറിയ ഉരുളകളാക്കി നാല് വശങ്ങളും ഒരേ കനത്തിൽ വൃത്താകൃതിയിൽപരത്തിയെടുക്കുക.
എണ്ണ നന്നായി ചൂടായതിനു ശേഷം ഓരോന്നായി ചുട്ടെടുക്കുക