
വടക്കൻ കേരളത്തിൽ പ്രധാനപ്പെട്ട ഒരു ചായ പലഹാരമാണ് ഓട്ടട. പഞ്ഞിപോലെ മൃദുലമായ ഓട്ടട വീട്ടിൽ ഇനി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
പച്ചരി – 1 കപ്പ്
ചോറ് – 3/4 കപ്പ്
തേങ്ങ – 3/4 കപ്പ്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു കപ്പ് പച്ചരി 6 മണിക്കൂർ വെള്ളത്തിൽ കുതിർത്തതിനു ശേഷം നന്നായി കഴുകി വൃത്തിയാക്കി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കാം. ഇതിലേക്ക് മുക്കാൽ കപ്പ് ചോറും മുക്കാൽകപ്പ് തേങ്ങ ചിരകിയതും ഇട്ടുകൊടുക്കാം. ഇനി അരിയുടെ ഒപ്പത്തിന് നിൽക്കുന്ന രീതിയിൽ വെള്ളം ഒഴിച്ചു കൊടുത്തു നന്നായി അടിച്ചെടുക്കാം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കാം നമ്മുടെ ഓട്ടട മാവ് തയാർ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു ഫ്രൈയിങ് പാൻ ചൂടാക്കി എടുക്കാം. നന്നായി ചൂടാവുന്ന സമയത്ത് ഒരു തവി മാവ് ഒഴിച്ച് കൊടുക്കാം. മാവ് ഒഴിച്ച് ഉടനെ ചെറിയ ചെറിയ ഓട്ടകൾ വരുന്നത് കാണാം. ഇനി അടച്ചുവെച്ച് രണ്ട് മിനിറ്റ് വേവിക്കാം, സ്വാദിഷ്ടമായ ഓട്ടട തയാർ.



