
വെറും പത്ത് രൂപയ്ക്ക് പ്രഭാത ഭക്ഷണം; ഗുഡ് മോർണിംഗ് കൊല്ലം പദ്ധതിയ്ക്ക് തുടക്കമായി
കൊല്ലം: സാധാരണ നമ്മൾ ഒരു ഹോട്ടലിൽ നിന്നും പ്രഭാത ഭക്ഷണം വാങ്ങി കഴിക്കുമ്പോൾ കുറഞ്ഞത് 40 രൂപയുടെ ചിലവെങ്കിലും വരും. എന്നാല്‍ ആ വിലയുടെ പകുതിയുടെ പകുതി വിലയ്ക്ക് പ്രഭാത ഭക്ഷണം കൊടുക്കാൻ ഒരുങ്ങിയിരിക്കുകാണ് കൊല്ലം കോർപ്പറേഷൻ.
പ്രഭാത ഭക്ഷണം വെറും പത്ത് രൂപയ്ക്ക് നല്‍കുന്ന കൊല്ലം മുനിസിപ്പല്‍ കോർപ്പറേഷൻ്റെ ഗുഡ് മോണിംഗ് കൊല്ലം പദ്ധതിക്ക് ഇന്ന് തുടക്കമായി.
നാല് ദോശയും സാമ്ബാറും അല്ലെങ്കില്‍ നാല് ഇഡലിയും സാമ്ബാറുമാണ് പത്ത് രൂപയ്ക്ക് നൽകുന്നത്. കുടുംബശ്രീ മുഖേനയാണ് ഭക്ഷണം കൊടുക്കുക. പദ്ധതിയുടെ ഉദ്ഘാടനം മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. പദ്ധതിക്കായി കോർപ്പറേഷൻ 20 ലക്ഷം രൂപ ബജറ്റില്‍ മാറ്റിവെച്ചുട്ടുണ്ടെന്ന് ഡെപ്യൂട്ടി മെയർ എസ് ജയൻ അറിയിച്ചു.
കൊല്ലം ചിന്നക്കട പോസ്റ്റ് ഓഫീസിന് സമീപത്തുള്ള ബെസ് ബേയിലാണ് പ്രഭാത ഭക്ഷണത്തിനായിട്ടുള്ള കൗണ്ടർ ഒരുക്കിയിരിക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ 9.30 വരെയാണ് കൗണ്ടർ പ്രവർത്തിക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
