മുന്നിൽ ബ്രേക്കിട്ട ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ വെട്ടിച്ച ലോറി ഓടയിലേയ്ക്ക് ചെരിഞ്ഞു: അപകടം എം.സി റോഡിൽ ചവിട്ടുവരി ജംഗ്ഷനിൽ
സ്വന്തം ലേഖകൻ
കോട്ടയം: മഴയിൽ തെന്നിക്കിടക്കുന്ന റോഡിൽ എത്ര ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വ്യാഴാഴ്ച രാത്രിയിൽ എം.സി റോഡിലുണ്ടായത്. അശ്രദ്ധമായി ബ്രേക്ക് ചെയ്ത കെ.എസ്.ആർ.ടി.സി ബസിനു പിന്നിൽ ബ്രേക്ക് ചെയത് ബൈക്കിൽ ഇടിക്കാതിരിക്കാൻ വെ്ട്ടിച്ച ലോറി നിയന്ത്രണം വിട്ട് ഓടയിലേയ്ക്ക് ചരിഞ്ഞു. തലനാരിഴയ്ക്കാണ് ലോറിയും, ബൈക്ക് യാത്രക്കാരനും അപകടത്തിൽ നിന്നും രക്ഷപെട്ടത്.
വ്യാഴാഴ്ച രാത്രി ഒൻപതരയോടെ എം.സി റോഡിൽ ചവിട്ടുവരി ജംഗ്ഷനിലായിരുന്നു അപകടം. അടൂർ പട്ടാഴിയിൽ നിന്നും റബർ തടികളുമായി പെരുമ്പാവൂരിലേയ്ക്ക് പോകുകയായിരുന്നു ലോറി.
ലോറിയ്ക്കും ബൈക്കിനും മുന്നില് സഞ്ചരിച്ചിരുന്ന കെ.എസ്.ആര്.ടി.സി. ബസ് പെട്ടെന്നു ബ്രേക്കിട്ടു. ഇതോടെ ലോറി ബൈക്കിലിടിക്കാതിരിക്കാന് ഇടതുവശത്തേക്കു വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് ഓടയിലേക്ക് വീഴുകയായിരുന്നു. ഓടയുടെ സ്ലാബ് തകർത്ത് സമീപത്തുള്ള ബേക്കറിയുടെ ബോർഡിൽ തട്ടി ചെരിഞ്ഞാണു ലോറി നിന്നത്. ഗാന്ധിനഗർ, കണ്ട്രോൾ റൂം പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ക്രെയിനും മറ്റൊരു ലോറിയും ഉപയോഗിച്ചാണ് തടി ലോറി ഓടയിൽ നിന്നും ഉയർത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group