
ബ്രെഡ് ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും.ബ്രെഡ് ഉപയോഗിച്ച് ഈസിയായി ഉണ്ടാക്കാൻ കഴിയുന്ന ഒരു നാല് മണി പലഹാരം വെളുത്തുള്ളി ചീസ് ബ്രെഡ് ബൈറ്റ്‌സ്’ റെസിപ്പി ഇതാ
ആവശ്യമുള്ള സാധനങ്ങൾ:
ബ്രെഡ് സ്ലൈസുകൾ- 4
വെണ്ണ – 2 ടേബിൾ സ്പൂൺ

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെളുത്തുള്ളി – 3 (നന്നായി ചതച്ചത്)
ചീസ് – ½ കപ്പ്
മുളകുപൊടി – ഒരു ടീസ്പൂൺ
ഹേർബ്‌സ് (Oregano / Basil ) – 1 ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
വെണ്ണയും ചതച്ച വെളുത്തുള്ളിയും ചെറിയ പാനിൽ ചേർത്ത് ചെറുതായി ചൂടാക്കി എടുക്കണം. വെളുത്തുള്ളിയുടെ രുചി വെണ്ണയിൽ പിടിക്കുന്നതു വരെ ചൂടാക്കാം. ബ്രെഡ് സ്ലൈസുകൾക്ക് മുകളിലായി ഈ വെണ്ണ-വെളുത്തുള്ളി മിശ്രിതം തേച്ച് പിടിപ്പിക്കുക. അവനിലോ തവയിലോ ചുട്ടെടുക്കുക.അവനിൽ 180°Cൽ 8-10 മിനിറ്റ് വരെ ബേക്ക് ചെയ്യുക.
അല്ലെങ്കിൽ തവയിൽ കുറച്ച് വെണ്ണയിട്ടു നന്നായി മൃദുവായി ചൂടാക്കുക, ബ്രെഡിന്റെ ചീസ് ഭാഗം മുകളിൽ കാണുന്ന വിധത്തിൽ കവർ ചെയ്ത് അടയ്ക്കാതെ 4-5 മിനിറ്റ് വെക്കുക.
ചൂടോടെ ടൊമാറ്റോ സോസിനൊപ്പം വിളമ്പാം.