എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു സ്നാക്ക് റെസിപ്പി നോക്കാം; ബ്രെഡ് പോക്കറ്റ് ഷവര്‍മ്മ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

Spread the love

കോട്ടയം: എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു സ്നാക്ക് റെസിപ്പി നോക്കാം. ബ്രെഡ് പോക്കറ്റ് ഷവർമ്മ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

ബ്രെഡ് കഷ്ണങ്ങള്‍ – 6
അടിച്ച മുട്ട -1
ബ്രെഡ് ക്രംബ്സ് -1/2 കപ്പ്
ഫില്ലിങ്
സവാള -1 അരിഞ്ഞത്
ഗ്രേറ്റ് ചെയ്ത ക്യാരറ്റ് -1/4 കപ്പ്
കുക്കുംബർ – 1 അരിഞ്ഞത്
വേവിച്ച്‌ ചെറുതായി അരിഞ്ഞ ചിക്കൻ -1/2 കപ്പ്
ഗ്രേറ്റ് ചെയ്ത പനീർ അഥവാ ചീസ്- ആവശ്യത്തിന്
നാരങ്ങ നീര് ‌-1 ടീസ്പൂണ്‍
കുരുമുളകുപൊടി – 1ടീസ്പൂണ്‍
മയോണൈസ് – 2 1/2 ടേബിള്‍സ്പൂണ്‍
ഉപ്പ്- ഒരു നുള്ള്
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് കഷ്ണം ബ്രെഡ് ഒരുമിച്ചുവെച്ച്‌ ഒരു അടപ്പ് ഉപയോഗിച്ച്‌ വട്ടത്തില്‍ മുറിച്ചെടുക്കുക. മുറിച്ചു മാറ്റിയ ബ്രെഡിന്‍റെ അറ്റം മിക്സിയില്‍ പൊടിച്ച്‌ ഡ്രൈ റോസ്റ്റ് ചെയ്ത് ബ്രെഡ് ക്രംബ്സ് ആക്കുക. ഇനി രണ്ട് ബ്രെഡിന്‍റെ വട്ടം ഒരുമിച്ചുവെച്ച്‌ അമർത്തി അടിച്ച മുട്ടയില്‍ മുക്കി ബ്രെഡ് ക്രംബ്സില്‍ കോട്ട് ചെയ്ത് മീഡിയം ചൂടുള്ള എണ്ണയില്‍ രണ്ടുവശവും നന്നായി വറുത്ത് ഗോള്‍ഡൻ ബ്രൗണ്‍ ആകുമ്പോള്‍ കോരിമാറ്റുക.

ഫില്ലിങ്ങിനായി കൊടുത്തിരിക്കുന്ന ചേരുവകള്‍ എല്ലാം കൂടി ചേര്‍ത്ത് യോജിപ്പിച്ച്‌ ഫില്ലിങ് തയ്യാറാക്കുക. വറുത്തു വെച്ചിരിക്കുന്ന ബ്രെഡ് പോക്കറ്റ്സ് നടുക്കുവെച്ച്‌ മുറിക്കുക. ഒരു ബ്രെഡ് പോക്കറ്റിനകത്ത് ഫില്ലിങ് വെക്കുക. ഇതോടെ അടിപൊളി ബ്രെഡ് പോക്കറ്റ് ഷവർമ്മ തയ്യാർ.