
കോട്ടയം: ഒരു ഹെല്‍ത്തി ബ്രേക്ഫാസ്റ്റ് റെസിപ്പി നോക്കിയാലോ? രുചികരമായ ബ്രെഡ് ഓംലെറ്റ് തയ്യാറാക്കാം. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
തൈര്- 1 കപ്പ്
കടലമാവ്- 3 ടേബിള്‍സ്പൂണ്‍
മുളുകുപൊടി- 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
ജീരകപ്പൊടി- 1 ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
സവാള- 1
ഇഞ്ചി- 1 ഇഞ്ച്
മല്ലിയില- 2 ടേബിള്‍സ്പൂണ്‍
ബ്രെഡ്
നെയ്യ്
തയ്യാറാക്കുന്ന വിധം

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു ബൗളിലേക്ക് ഒരു കപ്പ് തൈരെടുക്കാം. അതിലേക്ക് മൂന്ന് ടേബിള്‍സ്പൂണ്‍ കടലമാവ്, 1 ടീസ്പൂണ്‍ മുളകുപൊടിയും, 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും, 1 ടീസ്പൂണ്‍ ജീരകപൊടിയും ചേർക്കുക. ഇവ നന്നായി ഇളക്കി യോജിപ്പിക്കാം. ഒരു ചെറിയ കഷ്ണം ഇഞ്ചി വളരെ ചെറുതായി അരിഞ്ഞത്, ഇടത്തരം വലിപ്പമുള്ള സവാള അരിഞ്ഞത്, മല്ലിയില അരിഞ്ഞത് 2 ടേബിള്‍സ്പൂണ്‍ തുടങ്ങിയവ ചേർത്തു നന്നായി ഇളക്കാം. ഒരു ബ്രെഡ് എടുത്ത് മുകളിലായി ഈ മിശ്രിതം പുരട്ടാം. ഒരു പാൻ അടുപ്പില്‍ വച്ച് ചൂടാക്കി അല്‍പ്പം നെയ്യോ എണ്ണയോ ചേർത്തു ചൂടാക്കാം. ബ്രെഡിൻ്റെ മിശ്രിതം പുരട്ടിയ വശം അതിലേക്കു വച്ച് വേവിക്കാം. ഇരുവശങ്ങളും ഇതുപോലെ നന്നായി വേവിച്ചെടുക്കാം.