വെറും വയറ്റില്‍ ബ്രഡ് കഴിക്കാറുണ്ടോ? എങ്കില്‍ ഇതുകൂടി അറിഞ്ഞിരിക്കുക

Spread the love

കോട്ടയം: മിക്കവാറും മക്കള്‍ക്ക് സ്കൂളില്‍ കൊണ്ടുപോകാനും, ഓഫീസില്‍ പോകുന്നതിന് മുന്നേ കഴിക്കാനും ഒക്കെ മിക്ക ആളുകളും തിരഞ്ഞെടുക്കുന്ന ഒന്നാണ് ബ്രെഡ്.

എന്നാല്‍ വെറും വയറ്റില്‍ ബ്രെഡ് കഴിച്ചാല്‍ പല കുഴപ്പങ്ങളും ഉണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.

വെെറ്റ് ബ്രഡ് വെറും വയറ്റില്‍ കഴിക്കരുതെന്ന് പറയാൻ കാരണം?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെെറ്റ് ബ്രഡിലാണ് ഗ്ലെെസെമിക് കൂടുതലായി അടങ്ങിയിരിക്കുന്നത്. ഗ്ലെെസെമിക് അടങ്ങിയ ഭക്ഷണം വേഗം വിശപ്പ് കൂട്ടുന്നു. ഇതിനാല്‍ അമിതമായി ഭക്ഷണം കഴിക്കാൻ ഇത് പ്രേരിപ്പിക്കുന്നു.

വെെറ്റ് ബ്രഡില്‍ സോഡിയം അടങ്ങിയിട്ടുണ്ട്. ഇത് വയർവീക്കം, ദഹനപ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു. അതിനാല്‍ ഒരിക്കലും വെെറ്റ് ബ്രെഡ് വെറുവയറ്റില്‍ കഴിക്കരുത്.

ബ്രെഡില്‍ കൂടുതലായി കാർബോഹെെഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധത്തിനും മറ്റും കാരണമായേക്കാം. അതിനാല്‍ പ്രഭാത ഭക്ഷണത്തില്‍ നിന്ന് എപ്പോഴും ബ്രഡിന് അകറ്റിനിർത്തുന്നതാണ് നല്ലത്.

ഉയർന്ന കലോറിയുള്ള ബ്രഡില്‍ പോഷകങ്ങള്‍ തീരെ കുറവാണ്. അതിനാല്‍ പ്രഭാതഭക്ഷണമായി ഇത് കഴിക്കുന്നതിനെ വിദഗ്ധർ എതിർക്കുന്നു. കൂടാതെ ബ്രഡില്‍ ഉയർന്ന അളവില്‍ ഗ്ലെെസെമിക് അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ഇത് ടെപ്പ് 2 പ്രമേഹത്തിന് കാരണമായാക്കാം.

ബ്രഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കാൻ പാടില്ലെന്നും വിദഗ്ധർ പറയുന്നു. ഫ്രിഡ്‌ജില്‍ സൂക്ഷിച്ചാല്‍ ബ്രഡ് പെട്ടെന്ന് ഡ്രൈ ആകും. ബ്രഡ് സാധാരണ ഊഷ്‌മാവില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. പായ്‌ക്ക് ചെയ്‌ത ഡേറ്റ് നോക്കി വേണം കടയില്‍നിന്നു ബ്രെഡ് വാങ്ങാൻ.

പായ്‌ക്ക് ചെയ്‌തു മൂന്നു ദിവസത്തിനകം ബ്രെഡ് കഴിച്ചുതീർക്കണം. ചില ബ്രഡ് കഴിക്കുമ്പോള്‍ത്തന്നെ രുചിവ്യത്യാസം തോന്നാം. അങ്ങനെയുള്ളവയില്‍ പൂപ്പല്‍ പടർന്നിട്ടുണ്ടോ എന്നു ശ്രദ്ധിക്കണം. പൂപ്പല്‍ വന്നാല്‍ അത് ഉപയോഗിക്കരുത്.