ബ്രേക്ഫാസ്റ്റിന് അല്പം വ്യത്യസ്തമായി ഒരു ദോശ ഉണ്ടാക്കിയാലോ? കിടിലൻ സ്വാദില്‍ തയ്യാറാക്കാവുന്ന ബ്രെഡ് ദോശ; റെസിപ്പി ഇതാ

Spread the love

കോട്ടയം: ബ്രേക്ഫാസ്റ്റിന് അല്പം വ്യത്യസ്തമായി ഒരു ദോശ ഉണ്ടാക്കിയാലോ? കിടിലൻ സ്വാദില്‍ തയ്യാറാക്കാവുന്ന ബ്രെഡ് ദോശ.

ആവശ്യമായ ചേരുവകള്‍

ദോശ അരി – 2 കപ്പ്
ഉഴുന്നുപരിപ്പ് – 1/2 കപ്പ്
ഉലുവ – 1/2 ടീസ്പൂണ്‍
ബ്രെഡ് സ്ലൈസ് – 6-7 കഷണങ്ങള്‍
പഞ്ചസാര – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരിയും ഉഴുന്നും ഉലുവയും ഒരു പാത്രത്തില്‍ ഇട്ട് നന്നായി കഴുകി ആവശ്യത്തിന് വെള്ളമൊഴിച്ച്‌ നാലു മണിക്കൂർ കുതിർത്തു വയ്ക്കുക. കുതിർന്നതിനു ശേഷം അതേ വെള്ളത്തില്‍ ബ്രെഡ് കുതിർക്കണം. ആവശ്യത്തിന് മാത്രം വെള്ളമൊഴിച്ച്‌ എല്ലാം കൂടി നല്ല മയത്തില്‍ അരച്ചെടുത്ത് ഉപ്പും പഞ്ചസാരയും ചേർത്തിളക്കി എട്ട് മണിക്കൂർ അടച്ചു വയ്ക്കുക. പുളിച്ചു പൊങ്ങി വന്ന മാവ് നന്നായി ഇളക്കി യോജിപ്പിച്ച്‌ ഒരു വലിയ സ്പൂണ്‍ നിറയെ മാവെടുത്ത് ചൂടായ ദോശക്കല്ലില്‍ ഒഴിച്ച്‌ കനം കുറച്ചു പരത്തി നെയ്യ് തൂവി മൊരിഞ്ഞ ദോശയുണ്ടാക്കാം.