ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തിൽ നിന്ന് വീണു; ബ്രസീൽ ആരാധകന് ദാരുണാന്ത്യം; കണ്ണൂർ അഴീക്കോടാണ് സംഭവം

Spread the love

കണ്ണൂർ: ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തിൽ നിന്ന് വീണ് ബ്രസീൽ ആരാധകന് ദാരുണാന്ത്യം.കണ്ണൂർ അഴീക്കോടാണ് സംഭവം. അലവിൽ സ്വദേശി നിതീഷാണ് മരിച്ചത്.

video
play-sharp-fill

അലവിൽ ബസ് സ്റ്റോപ്പിന് സമീപത്തെ മരത്തിൽ ഫ്ലക്സ് കെട്ടാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. ലോകകപ്പ് ആരവങ്ങളുടെ ഭാഗമായാണ് നിതീഷ് ഫ്ലക്സ് കെട്ടാൻ കയറിയത്.ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. ബ്രസീലിന്റെ കടുത്ത ആരധകനായ നിതീഷിന്റെ മരണം നാട്ടുകാർക്ക് പോലും ഉൾകൊള്ളാൻ ആയിട്ടില്ല.