വെറും ഒറ്റ പന്തില്‍ ചരിത്രം! ഇന്ത്യക്കാരില്‍ ഒരാള്‍ മാത്രമുള്ള ലിസ്റ്റില്‍ അടിച്ചുകയറി ബ്രെവിസ്; ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്സർ

Spread the love

ഡൽഹി : ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ സൗത്ത് ആഫ്രിക്കക്കായി യുവതാരം ഡെവാള്‍ഡ് ബ്രെവിസ് അരങ്ങേറ്റം കുറിച്ചിരുന്നു.

video
play-sharp-fill

മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്സർ പറത്തിയാണ് ബ്രെവിസ് തിളങ്ങിയത്. എന്നാല്‍ രണ്ടാം പന്തില്‍ താരം പുറത്താവുകയായിരുന്നു.

ബൗണ്ടറി ലൈനില്‍ നിന്നും അലക്സ് കാരി ക്യാച്ചിലൂടെ ബ്രെവിസിനെ മടക്കി അയക്കുകയായിരുന്നു. നേരിട്ട ആദ്യ പന്ത് സിക്സർ നേടിയതോടെ ഏകദിന ഫോർമാറ്റില്‍ അരങ്ങേറ്റ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ സിക്സർ നേടുന്ന ചരിത്രത്തിലെ ആറാമത്തെ താരമായും ബ്രെവിസ് മാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോഹാൻ ലൂവ്(സൗത്ത് ആഫ്രിക്ക), ജവാദ് ദാവൂദ്(കാനഡ), ക്രെയ്ഗ് വാലസ്(സ്കോട്ലാൻഡ്), ആർ എൻഗരവ(സിംബാബ്വേ), ഇഷാൻ കിഷൻ(ഇന്ത്യ), എസ് ഹൊസൈൻ(പാകിസ്താൻ) എന്നിവരാണ് ബ്രെവിസിന് മുൻപേ ഈ നേട്ടം കൈവരിച്ചത്.