അരി കൊടുക്കാം പക്ഷേ മദ്യം കൊടുക്കില്ല; എങ്കിൽ അങ്ങ് എടുക്കുവാ : മംഗളൂരുവിൽ മദ്യവിൽപ്പനശാലയിൽ നിന്നും ഒരു ലക്ഷം രൂപയുടെ മദ്യം കവർന്നു; അടുത്ത കടയിൽ കയറി പത്ത് പാക്കറ്റ് സിഗററ്റും

Spread the love

സ്വന്തം ലേഖകൻ

മംഗളൂരു: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ കുടുങ്ങിയത് പാവങ്ങൾ ആണെന്ന് പൊതുവെ പറയുമെങ്കിലും അക്ഷരാർത്ഥത്തിൽ അടികിട്ടിയത് മദ്യപാനികൾക്കാണ്.

 

21 ദിവസം ഒരു തുള്ളി മദ്യം ലഭിക്കാതെ പരക്കം പായുകയാണ് ഇവർ. മദ്യം ലഭിക്കാതെ ആത്മഹത്യ ചെയ്യുന്നവരും കുറവല്ല.ഇപ്പോൾ മംഗളൂരുവിൽ മദ്യവിൽപ്പനശാല കുത്തിക്കുറന്ന് ഒരു ലക്ഷം രൂപയുടെ മദ്യം മോഷ്ടിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഉള്ളാലിലുള്ള മദ്യവിൽപ്പനശാലയിലാണ് മോഷണം നടന്നതെന്ന് പോലീസ് പറയുന്നു. മോഷ്ടാക്കൾ കടയുടെ ഷട്ടർ തകർത്താണ് അകത്ത് കടന്നത്. വില കൂടിയ ബ്രാൻഡുകളും വില കുറഞ്ഞ ബ്രാൻഡുകളും കള്ളന്മാർ കവർന്നിട്ടുണ്ട്.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇവിടെ സമ്പൂർണ മദ്യനിരോധനമായിരുന്നു. തെളിവ് നശിപ്പിക്കാനായി കടയിലെ സിസിടിവി റെക്കോഡറും കള്ളന്മാർ കൊണ്ടുപോയതായാണ് വിവരം. അടുത്ത കടയിൽ കയറി പത്ത് പാക്കറ്റ് സിഗററ്റും അടിച്ചുമാറ്റിയ ശേഷമാണ് കള്ളന്മാർ കടന്നുകളഞ്ഞത്.