മായം ചേർത്ത മുളക്പൊടിയും, മസാല പൊടികളും വിൽക്കുന്ന കമ്പനികൾക്കെതിരെ വാർത്ത എഴുതിയതിന് തേർഡ് ഐ ന്യൂസിന് ബ്രാഹ്മിന്‍സ് കറിപൗഡറിന്റെ വക്കീൽ നോട്ടീസ്; സംസ്ഥാനത്ത് മായം ചേർത്ത കറി പൗഡറുകൾ വിൽക്കുന്നത് ബ്രാഹ്മിൺസ്,ഈസ്റ്റേണ്‍, കിച്ചണ്‍ ട്രഷേഴ്‌സ്, നിറപറ, സാറാസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ; മുളകുപൊടി, കാശ്മീരി മുളക് പൊടി, മഞ്ഞൾ പൊടി, മല്ലിപൊടി തുടങ്ങി സകലതിലും മായം; കരള്‍, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാന്‍സറും ഉണ്ടാക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:മായം ചേർത്ത മുളക്പൊടിയും, മസാല പൊടികളും വിൽക്കുന്ന കമ്പനികൾക്കെതിരെ വാർത്ത എഴുതിയതിന് തേർഡ് ഐ ന്യൂസിലേക്ക് ബ്രാഹ്മിന്‍സ് കറിപൗഡർ കമ്പനിയുടെ വക്കീൽ നോട്ടീസ്.

മായം ചേർത്ത കറി പൗഡറുകൾ സംസ്ഥാനത്ത് വിൽപന നടത്തുന്നത് ബ്രാഹ്മിൺസ്,ഈസ്റ്റേണ്‍, കിച്ചണ്‍ ട്രഷേഴ്‌സ്, നിറപറ, സാറാസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളാണെന്നും മുളകുപൊടി, കാശ്മീരി മുളക് പൊടി, മഞ്ഞൾ പൊടി, മല്ലിപൊടി തുടങ്ങി സകലതിലും മായമാണെന്നും വിവരാവകാശ നിയമപ്രകാരം ഭക്ഷ്യസുരക്ഷാ വകുപ്പ് തന്നെ വ്യക്തമാക്കിയ രേഖകൾ സഹിതമാണ് തേർഡ് ഐ ന്യൂസ് വാർത്ത റിപ്പോർട്ട് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


മായം ചേർത്ത മുളക് പൊടിയും മസാല പൊടികളും കരള്‍, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാന്‍സറും ഉണ്ടാക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് തന്നെ വ്യക്തമാക്കുന്നു.

ബ്രാഹ്മിന്‍സ്,കിച്ചണ്‍ ട്രഷേഴ്‌സ്, ഈസ്റ്റേണ്‍, നിറപറ, സാറാസ്, ക്വാളിറ്റി ഫുഡ് പ്രൊഡക്ട്സ് ഡെവണ്‍, വിശ്വാസ്, നമ്പര്‍ വണ്‍, സൂപ്പര്‍ നോവ, യൂണിടേസ്റ്റ്, എക്കോഷോട്ട്, സേതൂസ് ഹരിതം, ആച്ചി, ടാറ്റാ സമ്പന്‍, പാണ്ടാ, തൃപ്തി, സായ്‌കോ, മംഗള, മലയാളി, മേളം, സ്റ്റാര്‍ ബ്രാന്‍ഡ്, സിന്‍തൈറ്റ്, ആസ്‌കോ, കെ.കെ.ആര്‍, പവിഴം, ഗോള്‍ഡന്‍ ഹാര്‍വെസ്റ്റ്, തേജസ്, യുസിപി, ഗ്രാന്‍ഡ്മാസ്, സേവന, വിന്‍കോസ്, മോര്‍ ചോയ്‌സ്, ഡബിള്‍ ഹോഴ്‌സ്, മംഗല്യ, ടേസ്റ്റ് ഓഫ് ഗ്രീന്മൗണ്ട്, സ്വാമീസ്, കാഞ്ചന, ആല്‍ഫാ ഫുഡ്‌സ് ഫൈവ് സ്റ്റാര്‍, മലയോരം സ്‌പൈസസ്, എ വണ്‍, അരസി, അന്‍പ്, ഡേ മാര്‍ട്ട്, ശക്തി, വിജയ്, ഹൗസ് ബ്രാന്‍ഡ്, അംന, പോപ്പുലര്‍ തുടങ്ങി എൺപത്തിരണ്ട് കമ്പനികളുടെ കറിപൗഡറുകളിലാണ് മായം കലര്‍ന്നിരിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു.

മുളകുപൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ചിക്കന്‍ മസാല എന്നിവയിലാണ് മായമുള്ളത്.

മുഖ്യധാരാ മാധ്യമങ്ങൾ പൂഴ്ത്തിവെച്ച ഈ വാർത്ത തേർഡ് ഐ ന്യൂസ് അടക്കമുള്ള ചുരുക്കം ചില ഓൺലൈൻ മാധ്യമങ്ങൾ മാത്രമാണ് പ്രസിദ്ധീകരിച്ചിരുന്നത്.

ബ്രാഹ്മിൺസ് കറിപൗഡറിന്റെ വക്കീൽ നോട്ടീസിന് മറുപടി നല്കുമെന്നും നിയമപരമായി നേരിടുമെന്നും തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ പറഞ്ഞു.