എന്നും ബ്രേക്കഫാസ്റ്റിന് അരിദോശയും ഗോതമ്പുദോശയും ഒക്കെ കഴിച്ചു മടുത്തെങ്കിൽ വളരെ ഹെല്ത്തിയും ടേസ്റ്റിയുമായ ഒരു ചെറുപയർ ദോശ ആയാലോ? റെസിപ്പി നോക്കാം.
ആവശ്യമായവ
-ചെറുപയര്‍ – ഒരു കപ്പ് 8 മണിക്കൂര്‍ -വെള്ളത്തില്‍ കുതിര്‍ത്തിയത്-
അരി പൊടി – 1ടേബിള്‍ സ്പൂണ്‍
-കടല പൊടി – 1ടേബിള്‍ സ്പൂണ്‍
-സണ്‍ഫളവർ ഓയില്‍
-ഉപ്പ്
തയ്യാറാക്കുന്ന വിധം
കുതിര്‍ത്തിയ ചെറുപയര്‍ അരി പൊടിയും കടല പൊടിയും ചേര്‍ത്ത് ദോശ മാവ് പരുവത്തില്‍ നന്നായി അരച്ച് ഒരു മണിക്കൂര്‍ വെക്കുക. ശേഷം ഉപ്പും ചേര്‍ത്ത് മിക്സ് ചെയ്ത് ദോശ പോലെ ചുട്ട് എടുക്കാം വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഈ ദോശ ആരോഗ്യത്തിന് ഗുണവും ജോലി എളുപ്പ വുമാക്കും.