
ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന രോഗമാണ് ബ്രെയിൻ ട്യൂമർ. തലച്ചോറിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്ന അവസ്ഥയാണിത്.
രോഗം തിരിച്ചറിയാൻ വൈകുന്നതനുസരിച്ച് മരണസാദ്ധ്യത വർദ്ധിക്കുന്നു. അതിനാല്‍ ശരീരം നല്‍കുന്ന സൂചനകള്‍ കൃത്യമായി തിരിച്ചറിയേണ്ടത് അനിവാര്യമാണ്.
തുടർച്ചയായി ശക്തമായ തലവേദന അനുഭവപ്പെടുന്നത് ബ്രെയിൻ ട്യൂമറിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലയ്‌ക്ക് വലിയ രീതിയില്‍ വേദന അനുഭവപ്പെടാറുണ്ടെങ്കില്‍ പ്രത്യേകശ്രദ്ധ വേണം. കാഴ്‌ച മങ്ങിയതായി തോന്നുക, ഇരട്ടിയായി തോന്നുക തുടങ്ങിയ പ്രശ്‌നങ്ങളും രോഗത്തിന്റെ തുടക്ക സൂചനകളാകാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓർമ്മക്കുറവും പെരുമാറ്റത്തിലെ മാറ്റങ്ങളും ചിലരില്‍ കാണപ്പെടുന്ന മറ്റൊരു ലക്ഷണമാണ്. ചെറിയ കാര്യങ്ങള്‍ പോലും മറക്കാൻ തുടങ്ങുന്നത്, പെട്ടെന്ന് ദേഷ്യം വരുന്നത്, മാനസിക അസ്വസ്ഥത എന്നിവയും ഉണ്ടാകാം. നടക്കുമ്പോള്‍ ശരീരത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെടുന്നത് തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങള്‍ കൊണ്ടുമാകാം. ചിലരില്‍ അപസ്‌മാരത്തിന്റെ ലക്ഷണങ്ങളും പ്രകടമാകാം.



