തലച്ചോറിന്റെ ആരോഗ്യത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

Spread the love

 

പ്രായം കൂടുന്തോറും തലച്ചോറിന് സ്വാഭാവികമായി മാറ്റങ്ങൾ സംഭവിക്കുന്നുവെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇത് നമ്മുടെ ഓർമ്മശക്തി, ശ്രദ്ധ, ചിന്താശേഷി എന്നിവയെ ബാധിച്ചേക്കാം.

video
play-sharp-fill

എന്നാൽ, ചെറിയതും സ്ഥിരവുമായ ദൈനംദിന ശീലങ്ങൾക്ക് മസ്തിഷ്കാരോഗ്യത്തിൽ വലിയ സ്വാധീനം ചെലുത്താനും അത് മെച്ചപ്പെടുത്താനും കഴിയുമെന്ന് ചില ഗവേഷണങ്ങളും പഠനങ്ങളും ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

40 വയസ്സിനു ശേഷം തലച്ചോറിൻ്റെ കാര്യക്ഷമത നിലനിർത്താൻ സഹായിക്കുന്ന ചില ദൈനംദിന ശീലങ്ങൾ പരിശോധിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിട്ടയായ വ്യായാമം

ചിട്ടയായ വ്യായാമം തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുകയും പുതിയ ന്യൂറോണുകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ദിവസവും 30 മിനിറ്റ് വേഗത്തിൽ നടക്കുന്നത് പോലും മാനസികാരോഗ്യവും ഓർമശക്തിയും മെച്ചപ്പെടുത്തും
വ്യായാമം തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നു.

ഇത് തലച്ചോറിന് ഓക്സിജൻ ലഭിക്കുന്നതിനും അതിൻ്റെ ശരിയായ പ്രവർത്തനത്തിനും നിർണായകമാണ്.
പോഷകസമ്പന്നമായ ഭക്ഷണം

തലച്ചോറിൻ്റെ ആരോഗ്യത്തിനായ ഒമേഗ-3, ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ തുടങ്ങിയ പോഷകങ്ങൾ ഉൾപ്പെടുത്തുക.

ഒമേഗ-3യുടെ ഉയർന്ന അളവ് തലച്ചോറിൻ്റെ കൂടിയ വ്യാപ്തവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് ഹിപ്പോകാമ്പസിലും ഗ്രേ മാറ്ററിലും.

കൊഴുപ്പുള്ള മത്സ്യങ്ങൾ, വാൾനട്ട്, ബ്ലൂബെറി, ഇലക്കറികൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം.
മനസ്സിനെ വെല്ലുവിളിക്കാം