video
play-sharp-fill

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ബ്രെയിന്‍ അഥവാ തലച്ചോറ്; ഇവയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്;  അത്തരത്തില്‍ ഓര്‍മ്മശക്തി കൂട്ടാനും ബുദ്ധിശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ചെയ്യേണ്ട 8 കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ബ്രെയിന്‍ അഥവാ തലച്ചോറ്; ഇവയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്; അത്തരത്തില്‍ ഓര്‍മ്മശക്തി കൂട്ടാനും ബുദ്ധിശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ചെയ്യേണ്ട 8 കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

Spread the love

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ബ്രെയിന്‍ അഥവാ തലച്ചോറ്. ഇവയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്.

അത്തരത്തില്‍ ഓര്‍മ്മശക്തി കൂട്ടാനും ബുദ്ധിശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:

1. ബ്രെയിന്‍ ഗെയിമുകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പസിലുകളും ബ്രെയിന്‍ ഗെയിമുകളും കളിക്കുന്നത് തലച്ചോറ് എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കാന്‍ സഹായിക്കും.

2. വ്യായാമം 

വ്യായാമം ചെയ്യുന്നത് ശരീരത്തിന്‍റെ മാത്രമല്ല, തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.

3. ഉറക്കം

ഉറക്കം ശരിയായില്ലെങ്കിലും അത് തലച്ചോറിന്‍റെ ആരോഗ്യത്തെ ബാധിക്കാം.  അതിനാല്‍ രാത്രി ഏഴ്- എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങുക.

4. സ്ട്രെസ് കുറയ്ക്കുക

സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം കുറയ്ക്കേണ്ടതും തലച്ചോറിന്‍റെ ആരോഗ്യത്തിന് പ്രധാനമാണ്.

5. വായന 

വായിക്കുന്നത് ഏകാഗ്രത ലഭിക്കാനും തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

6. ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക

സംസ്കരിച്ച ഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ തുടങ്ങിയവ ഒഴിവാക്കുന്ന് തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും

7. കഴിക്കേണ്ട ഭക്ഷണങ്ങള്‍ 

തലച്ചോറിന്‍റെ ആരോഗ്യത്തിനായി പോഷകാഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. ഇതിനായി ഒമേഗ 3 ഫാറ്റി ആസിഡുകൾ, ആന്‍റി ഓക്സിഡന്‍റുകള്‍, ഇരുമ്പ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

8. എല്ലാവരുമായി സഹകരിക്കുക

എല്ലാവരുമായി നന്നായി സഹകരിക്കുകയും, ചുറ്റും നല്ല സ്നേഹ ബന്ധങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നത് തലച്ചോറിനെ പോസിറ്റീവായിരിക്കാന്‍ സഹായിക്കും.