video
play-sharp-fill
കേരളത്തില്‍ മോശം ഭരണം….! ബ്രഹ്മപുരം തീപിടിത്തത്തില്‍ സര്‍ക്കാരിന് വിമര്‍ശനം; 500 കോടി പിഴ ഈടാക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മുന്നറിയിപ്പ്

കേരളത്തില്‍ മോശം ഭരണം….! ബ്രഹ്മപുരം തീപിടിത്തത്തില്‍ സര്‍ക്കാരിന് വിമര്‍ശനം; 500 കോടി പിഴ ഈടാക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: ബ്രഹ്മപുരം തീപിടിത്തത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍.

കേരളത്തില്‍ മോശം ഭരണമാണെന്നും ബ്രഹ്മപുരത്ത് പുകയെരിച്ചത് സര്‍ക്കാരാണെന്നും ജസ്റ്റിസ് എ കെ ഗോയല്‍ അദ്ധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുകയുടെ മുഴുവന്‍ ഉത്തരവാദിത്തവും സര്‍ക്കാരിനാണെന്നും 500 കോടി പിഴ ഈടാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മാസം ആറാം തീയതി വന്ന മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.

ബ്രഹ്മപുരത്തെ തീയണച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ ട്രൈബ്യൂണലിനെ അറിയിച്ചു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച്‌ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിന്റെ ആരംഭം മുതലുള്ള നടപടികള്‍ വിജിലന്‍സ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. ബ്രഹ്മപുരം തീപിടിത്തത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും അതിനാല്‍ സമാന്തരമായി മറ്റൊരു കേസ് ട്രൈബ്യൂണലിന്റെ ഭാഗത്തു നിന്ന് ഉണ്ടാകരുതെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ ബെഞ്ച് തയ്യാറായില്ല. ഹൈക്കോടതിയുടെ നടപടിക്രമങ്ങളില്‍ ഇടപെടുന്നില്ലെന്നും അറിയിച്ചു.