video
play-sharp-fill

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ തീപിടിത്തം: കൊച്ചി നഗരത്തില്‍ കനത്ത പുക;  തീയണക്കാന്‍ ശ്രമം തുടരുന്നു; തീപിടുത്തം ഉണ്ടായത് എങ്ങനെയന്നും അന്വേഷിക്കും

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ തീപിടിത്തം: കൊച്ചി നഗരത്തില്‍ കനത്ത പുക; തീയണക്കാന്‍ ശ്രമം തുടരുന്നു; തീപിടുത്തം ഉണ്ടായത് എങ്ങനെയന്നും അന്വേഷിക്കും

Spread the love

സ്വന്തം ലേഖിക

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് നഗരത്തിലെങ്ങും കനത്ത പുക.

കിലോമീറ്ററുകള്‍ അകലേക്ക് വരെ പുക വ്യാപിച്ചിട്ടുണ്ട്. തീ പൂര്‍ണമായും അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അണയാതെ കിടക്കുന്ന കനലുകളില്‍ നിന്നും തീ വീണ്ടും പടരാന്‍ സാധ്യതയുണ്ട്. മുന്‍പ് തീ പിടുത്തമുണ്ടായപ്പോഴും മൂന്ന് ദിവസത്തിലേറെ സമയമെടുത്താണ് കെടുത്തിയത്.

ഇപ്പോള്‍ തീപിടുത്തം ഉണ്ടായത് എങ്ങിനെയന്നതും അന്വേഷിക്കുകയാണ്.
ഇന്നലെ രാത്രിയോടെ ആറ് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണക്കാനുള്ള ശ്രമം നടത്തിയത്.

കിന്‍ഫ്രാ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന്‌ പുറകു വശത്തായി ചതുപ്പ് പാടത്താണ് തീപ്പിടുത്തം ഉണ്ടായത്. മണിക്കൂറുകള്‍ ശ്രമിച്ചിട്ടും തീ പൂര്‍ണ്ണമായി അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.

ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇല്ലെങ്കിലും കൊച്ചിയിലെ സുപ്രധാന മേഖലയിലെ അഗ്നിബാധ ആദ്യം ആശങ്ക സൃഷ്ടിച്ചിരുന്നു.