ബ്രഹ്മപുരത്ത് സിഎന്‍ജി പ്ലാന്റ് സ്ഥാപിക്കും; മാലിന്യം പ്രകൃതി വാതകമാക്കി മാറ്റുമെന്ന് മന്ത്രി എം ബി രാജേഷ്

Spread the love

സ്വന്തം ലേഖിക

കൊച്ചി: ബ്രഹ്മപുരത്ത് സിഎന്‍ജി പ്ലാന്റ് സ്ഥാപിക്കുമെന്നും മാലിന്യം പ്രകൃതി വാതകമാക്കി മാറ്റുമെന്നും മന്ത്രി എം ബി രാജേഷ്.

ബിപിസിഎല്ലാണ് പ്ലാന്റ് നിര്‍മ്മിക്കുന്നത്. സര്‍ക്കാരുമായി തത്വത്തില്‍ ധാരണയായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വര്‍ഷത്തിനകം പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ വളവും നിര്‍മ്മിക്കും.

മാലിന്യ ശേഖരണം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തന്നെയായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുതല്‍ മുടക്കും പ്രവര്‍ത്തന ചെലവും ബിപിസിഎല്‍ വഹിക്കും.

90 കോടിയുടെ പ്ലാന്റ് ആണ് നിര്‍മ്മിക്കുന്നത്. വളം സര്‍ക്കാര്‍ വിപണിയിലെത്തിക്കും.