video
play-sharp-fill

ബ്രഹ്‌മമംഗലം എസ് എൻ ഡി പി ശാഖയിൽ .പ്രതിഷ്ഠദിന , മതസൗഹാർദ്ദ സമ്മേളനം:

ബ്രഹ്‌മമംഗലം എസ് എൻ ഡി പി ശാഖയിൽ .പ്രതിഷ്ഠദിന , മതസൗഹാർദ്ദ സമ്മേളനം:

Spread the love

സ്വന്തം ലേഖകൻ
തലയോലപ്പറമ്പ്: എസ് എൻ ഡിപി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ ബ്രഹ്മമംഗലം ഈസ്റ്റ്‌ 5017 ശാഖയിലെ ഗുരുദേവക്ഷേത്ര പ്രതിഷ്ഠയുടെ 9 -മത് തുവാർഷികാഘോഷങ്ങൾക്ക് തുടക്കംമായി. ഇതോടനുബന്ധിച്ച് നടത്തിയ മത സൗഹാർദസമ്മേളനവുംകലാ മത്സരങ്ങളും യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബു ഭദ്രദീപം തെളിയിച്ച് ഉൽഘാടനം ചെയ്തു.

ശാഖാ പ്രസിഡന്റ്‌ പികെ വേണുഗോപാൽ അധ്യക്ഷത വഹിച്ചു.സെന്റ് ജോർജ് യാക്കോബായ പള്ളി വികാരി ഫാ. ജ്യോതിസ് പോത്താറ പ്രതിഷ്ഠദിനസന്ദേശംനൽകി.ശാഖാ സെക്രട്ടറി വിസി സാബു സ്വാഗതംആശംസിച്ചു.

 

യൂണിയൻ കമ്മിറ്റി അംഗം അഡ്വ. പിവി സുരേന്ദ്രൻ മത സൗഹാർദദ സന്ദേശം നൽകി.യോഗത്തിൽ സി വി ദാസൻ, പ്രകാശൻ മൂഴിക്കരോട്ട്, ബീനാ പ്രകാശ്, വിമല ശിവാനന്ദൻ, അമ്പിളി സനീഷ്,മധു മധുരക്കേലിൽ തുടങ്ങിയവർ പ്രസംഗിച്ചു.മാതൃ ശാഖയായ ബ്രഹ്മമംഗലം 740 ശാഖയിൽ നിന്നും പൂത്താലവും ഷാജി സൂര്യയുടെ മാജിക്ക് ഷോയും,ശാഖാങ്ങളുടെ കലാപരിപാടികളുംഉണ്ടായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group